UPDATES

നോട്ട് ക്ഷാമം മറികടക്കാന്‍ യുപി ഗ്രാമീണര്‍ കൂട്ടത്തോടെ വന്ധ്യംകരണത്തിന് വിധേയരാകുന്നു

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്തുണ്ടായ നോട്ട് ക്ഷാമം മറികടക്കാന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ കൂട്ടത്തോടെ വന്ധ്യംകരണത്തിന് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കല്‍ രാജ്യത്തെ ഗ്രാമീണ മേഖലയെ തകിടം മറിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ കുടുംബാസൂത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി വന്ധ്യംകരണത്തിന് വിധേയമാകുന്നവര്‍ക്ക് ലഭിക്കുന്ന ധനസഹായമാണ് ദരിദ്ര ഗ്രാമീണരെ വന്ധ്യംകരണത്തിന് വിധേയരാകുവാന്‍ പ്രേരിപ്പിക്കുന്നത്.

വന്ധ്യംകരണത്തിന് വിധേയമാകുന്ന പുരുഷന് 2,000 രൂപയും സ്ത്രീക്ക് 1400 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുക. ഈ പണത്തിനായിട്ടാണ് ഗ്രാമീണര്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്നാണ് സംസ്ഥാനത്തെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ബോധവത്കരണം വിജയകരമായതിന്റെ സൂചനയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം.

യുപിയിലെ അലിഗഡ്, ആഗ്ര ജില്ലകളിലാണ് വന്ധ്യംകരണത്തിന് വിധേയരായവരുടെ എണ്ണം വര്‍ദ്ധിച്ചത്. നോട്ട് പിന്‍വലിക്കല്‍ പഖ്യാപനം വന്നതിന് ശേഷമാണ് വന്ധ്യംകരണത്തിന്റെ തോത് ഉയന്നതെന്ന് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം അലിഗഢില്‍ ഇതേസമയം ആകെ 92 പേരാണ് വന്ധ്യംകരണം നടത്തിയിരുന്നത്. പക്ഷെ ഈ വര്‍ഷം 176 പേരാണ് ശസ്ത്രക്രിയക്ക് വിധേയരായിരിക്കുന്നത്.

ഈ വര്‍ഷം ആഗ്രയില്‍ 2,272 പേരാണ് വന്ധ്യംകരണത്തിന് വിധേയരായത്. നവംബറില്‍ മാത്രം, അതും നോട്ട് നിരോധനത്തിന് ശേഷം അവിടെ നടന്ന ശസ്ത്രക്രിയക്ക് വിധേയരയവര്‍ 913 പേരാണ്. വളരെ പെട്ടന്ന് ഇത്രയധികം ആളുകള്‍ വന്ധ്യംകരണത്തിന് വിധേയമാകുന്നതിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍