UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരഖണ്ഡ് പ്രതിസന്ധി: ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്യും

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരഖണ്ഡിലെ പുറത്തായ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചു. നിയമസഭയില്‍ പിന്തുണ ഉറപ്പാക്കുന്നതിനുവേണ്ടി റാവത്ത് എംഎല്‍എമാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ആരോപണമുന്നയിച്ചു കൊണ്ടുള്ള സ്റ്റിങ് ഓപ്പറേഷനെ കുറിച്ചുള്ള അന്വേഷണത്തിനാണ് സിബിഐ റാവത്തിനെ വിളിപ്പിച്ചത്.

വരുന്ന തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണം. സ്റ്റിങ് ഓപ്പറേഷന്‍ വ്യാജമാണെന്നാണ് റാവത്തിന്റെ നിലപാട്. തെളിവുകള്‍ തനിക്കെതിരാണെങ്കില്‍ സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിലെ ഹൃദയ ഭാഗത്തുള്ള ക്ലോക്ക് ടവറില്‍ തന്നെ തൂക്കിലേറ്റാമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ റാവത്തിനെ അനുവദിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെയാണ് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉത്തരഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബിജെപി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ് എന്നാണ് റാവത്തിന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍