UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രപതിക്കും തെറ്റുപറ്റാം: ഉത്തരഖണ്ഡ് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്നതിനാല്‍ ഉത്തരഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന്റെ നിയമസാധുത കോടതിക്ക് പരിശോധിക്കാമെന്ന് ഉത്തരഖണ്ഡ് ഹൈക്കോടതി. ഭരണഘടനയിലെ 356-ാം വകുപ്പ് പ്രയോഗിക്കാനുള്ള തീരുമാനം രാഷ്ട്രപതി എടുത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിവേകം ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികള്‍ക്ക് തെറ്റുപറ്റാം. അത് രാഷ്ട്രപതിയാകാം ജഡ്ജിമാരുമാകാം, കോടതി പറഞ്ഞു.

രാഷ്ട്രപതിയുടെ മുന്നിലെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലിന്റെ നിയമസാധുതയും കോടതിക്ക് പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. കോടതിയുടെ മുന്നിലെത്തുന്നതില്‍ നിന്നും വ്യത്യസ്തമായ രേഖകളാണ് രാഷ്ട്രപതിയുടെ മുന്നിലെത്തുന്നതെന്നും അതില്‍ നിന്നുമാണ് അദ്ദേഹം തീരുമാനം എടുക്കുന്നതെന്നും കേന്ദ്രം വാദിച്ചു.

ഉത്തരഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍