UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്രം പരാജയം സമ്മതിച്ചു, ഹരീഷ് റാവത്ത് വീണ്ടും മുഖ്യമന്ത്രിയാകും

അഴിമുഖം പ്രതിനിധി

ഇന്നലെ ഉത്തരഖണ്ഡ് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് വിജയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും.

റാവത്തിനെ പുറത്താക്കുന്നതിനായി ബിജെപി നേതൃത്വത്തിലെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമതരായതിനെ തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ റാവത്ത് തയ്യാറായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നടക്കുന്നതിന് തലേദിവസം മോദി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടുകയായിരുന്നു. ഇതേതുടര്‍ന്ന് റാവത്ത് തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഹൈക്കോടതി റാവത്തിന് അനുകൂലമായി വിധിച്ചുവെങ്കിലും വിധി അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ റാവത്തിന് അവസരം നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്നാണ് ഇന്നലെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നത്. ഫലം മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

റാവത്തിന് 33 പേരുടെ പിന്തുണയുണ്ടെന്ന് കോടതി സ്ഥിരീകരിച്ചു. ഇന്നലെ തന്നെ കോണ്‍ഗ്രസ് വിജയം അവകാശപ്പെട്ടിരുന്നു. 31 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍