UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ് തുടങ്ങി; ഉത്തര്‍പ്രദേശില്‍ ഇന്ന് രണ്ടാംഘട്ടം

ഇന്നത്തെ വോട്ടെടുപ്പ് ഉത്തരാഖണ്ഡ് മുഖ്യന്ത്രി ഹരീഷ് റാവത്തിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും ഏറെ നിര്‍ണായകമാണ്

ഇന്ത്യന്‍ രാഷ്ട്രീയം ഏറെ ആകാംഷയോടെ നോക്കുന്ന ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തരാഖണ്ഡിലും ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിക്കാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. ഉത്തരാഖണ്ഡില്‍ രാവിലെ എട്ടിന് വോട്ടെടുപ്പ് ആരംഭിച്ചു.

ഉത്തര്‍ പ്രദേശിലെ 11 ജില്ലകളിലായുള്ള 67 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഉത്തരാഖണ്ഡില്‍ 69 സീറ്റുകളിലാണ് വോട്ടെടുപ്പ്. ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ രണ്ടാംഘട്ടമാണ് ഇന്ന് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ നേരിടുന്ന ഏറ്റവും വലിയ ഘട്ടമാണ് ഇത്. 67 സീറ്റുകളില്‍ നിലവില്‍ 34 സീറ്റുകളും ഇവരുടെ കൈവശമാണ്.

യുപിയിലെ നെല്‍, കരിമ്പ് കേന്ദ്രമായ റോഹിഖണ്ഡ് മേഖലയിലും ഇന്നാണ് തെരഞ്ഞെടുപ്പ്. ഇവിടുത്തെ കര്‍ഷകര്‍ നേരിടുന്ന കടബാധ്യതകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ബിജെപി ജനങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന നോട്ട് നിരോധനമാണ് പിലിഭിത്ത് മേഖലയില്‍ നിര്‍ണായകമാകുക. ഒരുകാലത്ത് ഇന്ത്യയിലെ 95 ശതമാനം ഓടക്കുഴലുകളും ഇവിടെയാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും താഴെയിറക്കി ഭരണം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. അതിനാല്‍ തന്നെ ഇന്നത്തെ വോട്ടെടുപ്പ് ഉത്തരാഖണ്ഡ് മുഖ്യന്ത്രി ഹരീഷ് റാവത്തിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും ഏറെ നിര്‍ണായകമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍