UPDATES

യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി, വാരണാസിയിലും തോറ്റു

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ ബിജെപി മത്സരിച്ച 48 സീറ്റുകളില്‍ 40 എണ്ണത്തിലും തോറ്റു. മോദി ദത്തെടുത്ത ജയാപൂരിലും ബിജെപിക്ക് പരാജയം നേരിടേണ്ടി വന്നു. ഒരു സ്വതന്ത്രനാണ് ബിജെപിയെ ഇവിടെ തോല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം യുപിയില്‍ ബിജെപി നേടിയിരുന്നു. 80 സീറ്റുകളില്‍ 71 സീറ്റും ബിജെപി നേടിയത് ബിജെപി പ്രസിഡന്റ് അമിത് ഷായുടെ തന്ത്രങ്ങളുടെ വിജയമായി വിലയിരുത്തപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുപിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്തുവെന്നുള്ള പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബിജെപിക്ക് സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിഎസ്പിയില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അതേസമയം എസ് പി നേതാവ് മുലായം സിംഗ് യാദവിന്റെ ബന്ധുക്കള്‍ക്ക് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേതിയില്‍ കോണ്‍ഗ്രസിനും തിരിച്ചടിയേറ്റിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍