UPDATES

ദളിതരെ പട്ടിയോട് ഉപമിച്ച് കേന്ദ്ര മന്ത്രി വികെ സിംഗ്

ഫരീദാബാദില്‍ ദളിത് കുട്ടികളെ ചുട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വികെ സിംഗ് അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പരാമര്‍ശം വിവാദമായിട്ടുണ്ട്. രണ്ട് കുടുംബങ്ങള്‍ തമ്മിലെ കലഹമാണ് സംഭവത്തിന് പിന്നില്‍. അത്തരം സംഭവങ്ങള്‍ക്ക് കേന്ദ്രത്തെ പഴിച്ചിട്ട് കാര്യമില്ല. സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദികള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫരീദാബാദിലെ ദളിത് കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ടര വയസും 11 മാസവും പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. രാത്രി ഉറങ്ങിക്കിടന്ന കുടുംബത്തിനുമേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കുട്ടികളുടെ അമ്മയ്ക്ക് 70 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍