UPDATES

സഹകരണ ബാങ്ക് സമരത്തില്‍ എല്‍ഡിഎഫിനൊപ്പം കോണ്‍ഗ്രസില്ല: സുധീരന്‍

അഴിമുഖം പ്രതിനിധി

സഹകരണ ബാങ്ക് സമരത്തില്‍ എല്‍ഡിഎഫിനൊപ്പം കോണ്‍ഗ്രസില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫ് നടത്തുന്ന സമരത്തിനിനൊപ്പമില്ലെന്നാണ് സുധീരന്‍ വ്യക്തമാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സംയുക്ത സമരത്തിനില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. സഹകരണ ബാങ്ക് വിഷയത്തില്‍ സമാന രീതിയില്‍ സമരമെന്നാല്‍ സംയുക്ത സമരമെന്നല്ലെന്ന് സുധീരന്‍ വ്യക്തമാക്കി.

ബിജെപിയുടെ ശൈലിയാണ് സിപിഎം അനുകരിക്കുന്നത്. ഇത് അവസാനിപ്പിക്കണം. കേന്ദ്രത്തില്‍ നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നത് തന്നെയാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും ചെയ്യുന്നത്. സിപിഎം ഭരണത്തിലല്ലാത്ത സഹകരണ ബാങ്ക് ഭരണസമിതികളെ തകര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ആസ്ഥാനത്ത് വേണം ഈ വിഷയത്തില്‍ സമരം നടത്തേണ്ടത്. കൂടാതെ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാരുള്‍പ്പടെയുള്ള സര്‍വകക്ഷി സംഘം പോകണമെന്നും പ്രശ്ന പരിഹാരത്തിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

സഹകരണ ബാങ്കിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ നേരത്തെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്നാണ് സുധീരന്‍ അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍