UPDATES

കേരളം

ഐഎംഎ ആശുപത്രി മലിനീകരണം നടത്തുന്നു: നടപടി ആവശ്യപ്പെട്ട് വിഎസ്

അഴിമുഖം പ്രതിനിധി

മലമ്പുഴയിലെ ഐഎംഎ ആശുപത്രി  മാലിന്യ സംസ്‌കരണ പ്ലാന്റില്‍നിന്നുള്ള മലിനീകരണത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ആരോഗ്യമന്ത്രിക്ക് കത്തു നല്‍കി. മലമ്പുഴ ഡാമിനരികില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഇമേജ് എന്ന ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മലിനീകരണം ഒഴിവാക്കാനാണ് വിഎസ് കത്ത് നല്‍കിയത്.

പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ അവിടെ മാലിന്യം കൂടി കിടക്കുന്നതും മലിനജലം പുറത്തേക്കൊഴുകുന്നതും ശ്രദ്ധയില്‍ പെട്ടെന്നും പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ഒരു വിദഗ്ധ സംഘം അവിടം സന്ദര്‍ശിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെട്ട് മാലിന്യ പ്രശ്‌നം പരിഹരിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും നടപടിയെടുക്കണമെന്നും വിഎസ് കത്തില്‍ പറയുന്നു.

ആയിരക്കണക്കിന് ആശുപത്രികളില്‍ നിന്നും ഐഎംഎ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കേരളത്തിലുള്ള ഏക സ്ഥാപനമാണിത്. ആശുപത്രി മാലിന്യങ്ങള്‍ വേണ്ടവിധം സംസ്‌കരിക്കാതെ മലമ്പുഴ ഡാമിലും പരിസരപ്രദേശങ്ങളിലും പരക്കുന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക്‌ നയിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത് ഇത്തരം കൂടുതല്‍ പ്ലാന്റുകള്‍ തുടങ്ങാനുള്ള സ്ഥലം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നല്‍കാമെന്ന ധാരണയുണ്ടായിരുന്നുവെങ്കിലും അതില്‍ കാര്യമായ പുരോഗതിയുണ്ടായിയില്ല എന്നാണ്. നിലവിലുള്ള പ്ലാന്റ് എല്ലാ പാരിസ്ഥിതിക നിബന്ധനകളും പാലിച്ച് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുതെന്നും അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍