UPDATES

സര്‍ക്കാര്‍ ഭരണപരിഷ്‌കാര കമ്മീഷനേയും തന്നേയും അവഹേളിക്കുകയാണ്: വിഎസ്

അഴിമുഖം പ്രതിനിധി

സര്‍ക്കാര്‍, ഭരണപരിഷ്‌കാര കമ്മീഷനേയും തന്നേയും അവഹേളിക്കുകയാണെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപവത്കരിച്ചിട്ടും തുടര്‍ നടപടികള്‍ എടുക്കാത്തതിനാലാണ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന് വിഎസ് കത്ത് നല്‍കിയത്. കമ്മീഷനേയും തന്നേയും അവഹേളിക്കുകയാണെന്നാണ് വിഎസ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

കമ്മീഷന്റെ ഓഫീസായി ആദ്യം അനുവദിച്ചിരുന്നത് ഐഎംജിയിലാണ്. ഈ തീരുമാനം വിഎസിനെ അറിയിച്ചത് ഒറ്റവരി കത്തിലൂടെ മെമ്പര്‍ സെക്രട്ടറി സത്യജിത് രാജനായിരുന്നു. 

ഓഫീസിന്റെയും ഔദ്യോഗിക വസതിയുടേയും കാര്യത്തില്‍ നേരത്തെ ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ആ ഉറപ്പ് പാലിച്ചില്ലെന്നും കമ്മീഷനെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്നുവെന്നും വിഎസ് കത്തില്‍ പറയുന്നു.

സെക്രട്ടേറിയേറ്റിലോ സെക്രട്ടേറിയേറ്റ് അനക്‌സിലോ കമ്മീഷന് ഓഫീസ് അനുവദിക്കണമെന്നും കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് രണ്ടും അംഗീകരിക്കാത്തതാണ് വിഎസ്സിനെ ചൊടിപ്പിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍