UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആന്റണിക്ക് പഠിച്ച് രാജേട്ടന്‍, എം വിജയകുമാറിന് പഠിച്ച് ശിവന്‍കുട്ടി

അഴിമുഖം പ്രതിനിധി

1996-ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന ഒരു സംഭവം ഇക്കഴിഞ്ഞ ദിവസം തലസ്ഥാനനഗരിയായ തിരുവനന്തപുരത്തും അരങ്ങേറി. കുളിമുറിയില്‍ വീണ് പരിക്കേറ്റുവെന്ന് പറയുന്ന വി ശിവന്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയവരില്‍ നേമത്ത് സ്ഥാനാര്‍ത്ഥിയായ ബിജെപി നേതാവ് ഒ രാജഗോപാലും ഉണ്ടായിരുന്നു. നിലവില്‍ ശിവന്‍കുട്ടിയും നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്.

1996-ല്‍ സിപിഐ നേതാവ് സികെ ചന്ദ്രപ്പന്‍ കാലൊടിഞ്ഞ് കിടന്നപ്പോള്‍ ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുമുണ്ടായിരുന്നു. ആന്റണിക്ക് പിന്നാലെ എത്തിയ മാധ്യമ പട ചിത്രങ്ങളും വാര്‍ത്തയും ടണ്‍കണക്കിന് പുറത്തേക്ക് തള്ളിയപ്പോള്‍ ചേര്‍ത്തലയില്‍ ചന്ദ്രപ്പന്‍ തോറ്റു. ആന്റണി ജയിച്ചു.

ഒരു പക്ഷേ, ഈ തന്ത്രം കണ്ടു തന്നെയാകുമോ തോറ്റു തോറ്റു മടുത്ത ഒ രാജഗോപാലും ശിവന്‍കുട്ടി സന്ദര്‍ശനം മുഖേന നാല് വോട്ട് അധികം നേടി വിജയം കുറിക്കാന്‍ ബദ്ധപ്പെട്ടത് എന്ന ചോദ്യം ഫലിതപ്രിയരായ ചിലരെങ്കിലും ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ 1987-ല്‍ കൈയൊടിഞ്ഞ എം വിജയകുമാര്‍ വീല്‍ ചെയറില്‍ മണ്ഡലത്തില്‍ ഇറങ്ങി വോട്ട് പിടിച്ച അതേ അടവുമായി ശിവന്‍കുട്ടി മണ്ഡലം വീല്‍ ചെയറില്‍ മണ്ഡലം നിറയുകയാണ്. വിജയകുമാറിന് പഠിക്കുന്ന ശിവന്‍കുട്ടിക്ക് ആകുമോ അതോ എകെ ആന്റണിക്ക് പഠിക്കുന്ന രാജേട്ടനാകുമോ വിജയം എന്നത് കാത്തിരുന്ന് കാണുക തന്നെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍