UPDATES

വീടും പറമ്പും

പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വീടിന്റെ ലാന്‍ഡ്‌സ്‌കേപ് ഭംഗിയാക്കാം

പ്ലാസ്റ്റിക് ബോട്ടിലുകളും വൃത്തിയാക്കി ഉപയോഗിച്ചാല്‍ പരിസരവും ശുചിയാകും ലാന്‍ഡ്‌സ്‌കേപും പൂന്തോട്ടവും ഭംഗിയാക്കും.

വീടിന്റെ അകത്തളം ഭംഗിയാക്കാന്‍ ശ്രദ്ധിക്കുന്നവര്‍ ഒരിക്കലും ലാന്‍ഡ്‌സ്‌കേപിങ്ങിന്റെയും പൂന്തോട്ടത്തിന്റെയും കാര്യം വരുമ്പോള്‍ ഈ ശ്രദ്ധ ഒന്നും കാണിക്കാറില്ല. കാരണം മറ്റൊന്നുമല്ല, നല്ല ഒരു തുക ചെലവിടേണ്ടി വരുമെന്നതാണ്.എന്നാല്‍ പൈസ കാലിയാകതെ വീട്ടിലെ പല പാഴ് വസ്തുക്കളില്‍ നിന്നും ലാന്‍ഡ്‌സ്‌കേപും പൂന്തോട്ടങ്ങളും ഉണ്ടാക്കാം

അടുക്കളയിലും മറ്റും ആവശ്യം കഴിഞ്ഞതും വീട് പെയിന്റ് ചെയ്തപ്പോ ബാക്കി വന്ന പഴയ ടിന്നുകളും കഴുകി തുടച്ച് നല്ല പെയിന്റും പൂശി എടുത്താല്‍. അടിപൊളി പൂച്ചട്ടികളായി. പഴയ കണ്ടെയ്നറുകളും വെറുതെ കളയണ്ട. അതിലും ചെടികള്‍ നല്ല ഭംഗിയായി നടാന്‍ സാധിക്കും.

കുറച്ച് വ്യത്യസ്തമായി പൂന്തോട്ടം ഒരുക്കാന്‍പഴയ മരകഷ്ണങ്ങള്‍ കിടക്കുന്നുണ്ടെങ്കില്‍ എടുത്ത് ഒരു കുഞ്ഞു ഗോവണി തയ്യാറാക്കാം. അതില്‍ ചെടികള്‍ നട്ട് നോക്കാം.അതുപേലെ തന്നെ വീട് പണി കഴിഞ്ഞപ്പഴോ മറ്റോ ബാക്കിയായ ആ തബൂക്കുകള്‍ ഒന്നും കളയണ്ട അത് പെയിന്റ് ചെയ്ത് ്ഭംഗിയായി ലാന്‍ഡ്‌സ്‌കേപില്‍ ഉപയോഗിക്കാം.

പഴയ ടയറുകള്‍ ഒന്ന് പെയിന്റടിച്ചു കുട്ടപ്പനാക്കിയാല്‍ പുതിയ ട്രെന്‍ഡായ ഹാംങ്ങിങ് ഗാര്‍ഡനുകളാക്കാം. ഇത് വീടിന് മോഡേണ്‍ ഭംഗി നല്‍ക്കുന്നു. അതുപേലെ തന്നെയാണ് ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും വൃത്തിയാക്കി ഉപയോഗിച്ചാല്‍ പരിസരവും ശുചിയാകും ലാന്‍ഡ്‌സ്‌കേപും പൂന്തോട്ടവും ഭംഗിയാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍