UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിഫ്തീരിയ ബോധവത്കരണം; പിന്തുണയുമായി മുസ്ലിം ലീഗ്

അഴിമുഖം പ്രതിനിധി

മലപ്പുറത്തും കോഴിക്കോട്ടും ഡിഫ്തീരിയ പടരുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയില്‍ വനിത ഡോക്ടറടക്കം അഞ്ച് പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നേരത്തെ മലപ്പുറത്ത് ഡിഫ്തീരിയ മൂലം രണ്ട് പേര്‍ മരിച്ചിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ശക്തമായി നില്‍ക്കുന്നതും മത നേതാക്കള്‍ ഈ വിരുദ്ധ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നുണ്ട്. ഇത്തരമൊരു സാചര്യത്തിലാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മത നേതാക്കളുടെ യോഗം വിളിച്ച് ഡിഫ്തീരിയ തടയാനായുള്ള ബോധവത്കരണത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് പാണക്കാട് ശിഹാബ് തങ്ങളടക്കമുള്ളവര്‍ രംഗത്തു വന്നിരിക്കുന്നത്.

മുസ്ലിം ലീഗ് ഒരു കാലത്തും വാക്‌സിനേഷനെ എതിര്‍ത്തിട്ടിലെന്ന് ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ അഴിമുഖത്തോട് പറഞ്ഞു. മലപ്പുറത്തെ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മത-ജാതി സംഘടനകളോ വാക്‌സിനേഷനെ എതിര്‍ത്തിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പ്രതിരോധ വാക്‌സിനെ എതിര്‍ത്ത് പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പുകള്‍ അത്യാവശ്യമാണെന്നും സമാന്തരമായുള്ള മറ്റു പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വകരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍