UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നു

അഴിമുഖം പ്രതിനിധി

സ്‌കൂള്‍ പ്രവേശനം ലഭിക്കാന്‍ രോഗ പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വാക്‌സിനുകള്‍ക്ക് എതിരെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച കണക്കെടുക്കും. കുട്ടികളുടെ രോഗ പ്രതിരോധ ശേഷിയെ കുറിച്ചുള്ള സ്ഥിതി വിവര കണക്കുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

കുത്തിവയ്പ്പ് എടുത്തവര്‍, എടുക്കാത്തവര്‍, കുത്തിവയ്പ്പ് ഭാഗികമായി എടുത്തവര്‍ എന്നിങ്ങനെ തരം തിരിച്ച് കുട്ടികളുടെ കണക്കെടുക്കും. ഒരു മാസത്തിനകം പ്രധാന അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കണക്കെടുത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാരിന് സമര്‍പ്പിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍