UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ചുള്ള കെട്ടുകഥകള്‍, മിഥ്യാധാരണകള്‍…

പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ച് സാധാരണയായി പ്രചരിക്കുന്ന ചില കെട്ടുകഥകളെ കുറിച്ചും എന്തുകൊണ്ടാണ് അവ തെറ്റാവുന്നത് എന്നതിനെ കുറിച്ചും പരിശോധിക്കാം.

ശുദ്ധജലവും ശുചിത്വവും പോലെ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജിവന്‍ രക്ഷിക്കുന്നതിനായി ആവിഷ്‌കരിച്ച പൊതുജനാരോഗ്യ സംരക്ഷണ വളരെ ഫലപ്രദമായ നടപടികളില്‍ ഒന്നാണ് പ്രതിരോധ കുത്തിവെപ്പുകള്‍. എന്നാല്‍ പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ച് സാധാരണയായി പ്രചരിക്കുന്ന ചില കെട്ടുകഥകളെ കുറിച്ചും എന്തുകൊണ്ടാണ് അവ തെറ്റാവുന്നത് എന്നതിനെ കുറിച്ചും നമുക്കൊന്ന് പരിശോധിക്കാം.

1. പ്രതിരോധ മരുന്നുകള്‍ ഓട്ടിസത്തിന് കാരണമാകും

പ്രതിരോധ മരുന്നുകളും ഓട്ടിസവുമായി എന്തെങ്കിലും ബന്ധമുണ്ടന്ന വിശ്വാസം പൂര്‍ണമായും തെറ്റാണ്. പൊഞ്ചന്‍പനിക്കുള്ള പ്രതിരോധ മരുന്നുകള്‍ (എംഎംആര്‍) ഓട്ടിസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആദ്യമായി അഭിപ്രായപ്പെട്ട ആന്‍ഡ്ര്യൂ വാക്ഫീല്‍ഡിന്റെ 1998ല്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഇപ്പോള്‍ കുപ്രസിദ്ധവുമായിരിക്കുന്ന ലാന്‍സെറ്റ് പേപ്പറിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ധാരണ പരന്നത്. എംഎംആറിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരായ നിയമനടപടിക്കായി ഒത്തുചേര്‍ന്ന ഒരു സംഘം അഭിഭാഷകര്‍ അദ്ദേഹത്തിന് പണം നല്‍കിയിരുന്നു എന്നതുള്‍പ്പെടെ നിരവധി സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് മാത്രം വെളിപ്പെടുത്തപ്പെട്ടില്ല. മാത്രമല്ല ഒരു ഏക പൊങ്ങന്‍പനി വാക്‌സിന്റെ പേറ്റന്റിന് വേണ്ടി അദ്ദേഹം അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 1993ന്റെ മധ്യകാലം മുതല്‍ എംഎംആറിന് പകരം ഏക വാക്‌സിന്‍ ഉപയോഗിച്ച് തുടങ്ങിയ ജപ്പാന്‍ തന്നെയാണ് പ്രതിരോധ മരുന്നുകളും ഓട്ടിസവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതിന്റെ ഏറ്റവും ശക്തമായ തെളിവ്. എന്താണ് അവിടെ സംഭവിച്ചത്? എട്ട് വ്യത്യസ്ത വാക്‌സിനുകളുടെ ഫലങ്ങള്‍ പഠിച്ച് തയ്യാറാക്കിയ 12,000 ഗവേഷണ ലേഖനങ്ങള്‍ പരിശോധിച്ച ശേഷം സമീപകാലത്ത് പ്രസിദ്ധീകരിച്ച ഒരു സമഗ്രപഠനത്തിലും പ്രതിരോധ മരുന്നുകളും ഓട്ടിസവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് പറയുന്നത്.

2. വസൂരിയും പോളിയോയും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടതിനാല്‍ അവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ ഇനി എടുക്കേണ്ടതില്ല

പ്രതിരോധ മരുന്നുകളുടെ പ്രയോഗം ഒന്നു കൊണ്ട് മാത്രമാണ് വസൂരി പോലെയുള്ള രോഗങ്ങള്‍ അപ്രത്യക്ഷമായത്. തുടര്‍ച്ചയായ പ്രതിരോധ പ്രചാരങ്ങളുടെ ഫലമായി ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം പോളിയോയുടെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഓസ്‌ട്രേലിയ അഞ്ചാംപനി മുക്തമാണെന്ന് ലോകാരോഗ്യ സംഘടന 2005ല്‍ പ്രഖ്യാപിച്ചു. അതിന് ശേഷം അവര്‍ അഞ്ചാംപനിയുടെ പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ ജാഗരൂകരാകാതിരുന്നതിനെ തുടര്‍ന്ന് അഞ്ചാംപനി തിരിച്ചുവരികയും ചെയ്തു. പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ എത്രത്തോളം വിനാശകരമായിരിക്കാം എന്ന് നമ്മളെ തന്നെ മറക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രതിരോധ മരുന്നുകളുടെ വിജയമാണ് അതിന് പാരയായി മാറുന്നത്. കൃത്രിമ ശ്വാസോച്ഛാസ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ കഴുയന്ന കുട്ടികളെ കാണാതിരിക്കുമ്പോഴാണ് ഈ രോഗങ്ങള്‍ എത്രകണ്ട് മാരമാണെന്ന് നമ്മള്‍ മറന്നുപോകുന്നത്.

3. പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കാത്ത ആള്‍ക്കാരെക്കാള്‍ പ്രതിരോധ മരുന്നുകള്‍ സ്വീകരിച്ചവരാണ് രോഗത്തിന് അടിമയാകുന്നവരില്‍ ഏറെയും

പ്രതിരോധമരുന്നുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്നും അതൊരു അദൃശ്യ മതിലല്ലെന്നും നാം തിരിച്ചറിയണം. അതുകൊണ്ടു തന്നെ ഒരു രോഗത്തിനെതിരെ പ്രതിരോധ മരുന്ന് സ്വീകരിച്ചാലും ആ രോഗം വരാനുളള സാധ്യതയുണ്ട്. എന്നാല്‍ പ്രതിരോധ മരുന്ന് സ്വീകരിക്കുന്നവരില്‍ രോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കുറവായിരിക്കും. പ്രതിരോധ മരുന്ന് സ്വീകരിക്കാത്തവരേക്കാള്‍ രോഗത്തിന്റെ സങ്കീര്‍ണതകള്‍ സ്വീകരിച്ചവരില്‍ കുറവായിരിക്കും. വില്ലന്‍ ചുമ നല്ല ഉദാഹരണമാണ്. പ്രതിരോധ കുത്തിവെപ്പെടുക്കാത്തവരില്‍ ഈ രോഗം ബാധിച്ചുകഴിഞ്ഞാല്‍ ന്യൂമോണിയയും മസ്തിഷ്‌കവീക്കവും വരാനുള്ള സാധ്യതകള്‍ ഏറെയാണ്. ബഹുഭൂരിപക്ഷം ആളുകളും പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നതിനാല്‍ ഒരു നിശ്ചിത രോഗം വരുന്നവരെല്ലാം പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തവരായിരിക്കും. എന്നാല്‍ തീര്‍ത്തും സംരക്ഷണം ലഭിച്ചിട്ടില്ലാത്തതില്‍ നിന്നും വ്യത്യസ്തമായി അവരില്‍ രോഗത്തിന്റെ സങ്കീര്‍ണതകളും ദീര്‍ഘകാല ആഘാതങ്ങളും കുറവായിരിക്കും.

4. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത എന്റെ കുട്ടി നിങ്ങളെ സംബന്ധിച്ച് ഒരു ആശങ്കയാകേണ്ടതില്ല

പ്രതിരോധ കുത്തിവെപ്പുകള്‍ എന്നത് ഒരു വ്യക്തിപരമായ പ്രശ്‌നമല്ല മറിച്ച് ഒരു സാമൂഹിക ഉത്തരവാദിത്വമാണ്. ‘സാമൂഹിക രോഗപ്രതിരോധം’ എന്ന് വിളിക്കപ്പെടുന്ന ആശയം നിലനില്‍ക്കുന്നതിനാലാണ് ഇത്. ഒരു പകര്‍ച്ച വ്യാധി പിടിപെടുകയും പടരുകയും ചെയ്യുന്നതിന് തടയുന്ന പ്രതിരോധ മരുന്നുകളുടെ കഴിവിനെ വിശദീകരിക്കുന്നതാണ് ഈ സങ്കല്‍പം. എന്തുകാരണം കൊണ്ടായാലും പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കാന്‍ കഴിയാത്തവരെയോ അല്ലെങ്കില്‍ പൂര്‍ണ പ്രതിരോധം സ്വീകരിക്കാത്തവരെയോ സാമൂഹിക രോഗപ്രതിരോധം സംരക്ഷിക്കുമോ എന്നുള്ളതാണ് ഇത് സംബന്ധിച്ച് ഉയരുന്ന രണ്ടാമത്തെ ചോദ്യം. ഇത് ശിശുക്കള്‍ക്കും രോഗം പ്രതിരോധം സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്കും (കാന്‍സര്‍ പോലെയുള്ള രോഗം ബാധിച്ചവര്‍ക്ക്), മുതിര്‍ന്ന പൗരന്മാര്‍ക്കും ഒക്കെ ബാധകമാണ്.

5. വാക്‌സിനുകളില്‍ വിഷാംശമുണ്ട്

വാക്‌സിനുകളുടെ ചേരുവകളെ കുറിച്ച് ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുന്ന വിവരങ്ങള്‍ ഇക്കാര്യത്തില്‍ ജ്ഞാനമില്ലാത്തവരെ അമ്പരപ്പിക്കുന്നതാണ്. ചിലത് അര്‍ദ്ധസത്യങ്ങള്‍ (വാക്‌സിനുകളില്‍ ശീതീകരണ വിരദ്ധ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കിന്നില്ല) ചിലത് വെറുതെ ഭയപ്പെടുത്തുന്നതാണ് (ഗര്‍ഭച്ഛിദ്രം ചെയ്ത ഭ്രൂണം- 1960കളില്‍ ഒരു കോശരേഖ ഉണ്ടാക്കുന്നതിനായി ഭ്രൂണത്തില്‍ നിന്നും ചില കോശങ്ങള്‍ വേര്‍തിരിച്ചെടുത്തിരുന്നു. ചില ഗുളികകളില്‍ ഇത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്). മാത്രമല്ല പ്രതിരോധ മരുന്നുകളില്‍ അടങ്ങിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന രാസപദാര്‍ത്ഥങ്ങള്‍ (എല്ലാ രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത് എന്ന് ഓര്‍ക്കുക) വളരെ ചെറിയ അംശത്തില്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ അവ ഒരിക്കലും വിഷമയമാകുന്നില്ല. ഒരു പിയര്‍ പഴത്തില്‍ പ്രതിരോധ മരുന്നുകളില്‍ ഉള്ളതിനേക്കാള്‍ 600 ഇരട്ടി ഫോര്‍ഡിഹൈഡഡ് ഉണ്ട്. വിഷാംശം വരുന്നത് ഉയര്‍ന്ന അളവിലുള്ള ഡോസ് ഉള്ളില്‍ ചെല്ലുമ്പോഴാണ്. ഉയര്‍ന്ന അളവില്‍ജലം ഉള്ളില്‍ ചെന്നാല്‍ പോലും മരണകാരണമാകും എന്ന് ഓര്‍ക്കുക.

6. കുട്ടികളിലെ വികസിക്കാത്ത പ്രതിരോധ സംവിധാനത്തെ പ്രതിരോധ മരുന്നുകള്‍ നശിപ്പിക്കും

‘വളരെ പെട്ടെന്ന് വളരെ കൂടുതല്‍’ എന്ന ആശയത്തെ കുറിച്ച് സമീപകാലത്ത് ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുഎസ് ശിശു പ്രതിരോധ പരിപാടിയുമായി ബന്ധപ്പെട്ട ഒരു വിശദ അവലോകനത്തില്‍ പരിശോധിച്ചിരുന്നു. ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍, ആസ്മ, ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി, ചുഴലിദീന, ശിശു വളര്‍ച്ച ക്രമഭംഗങ്ങള്‍, പഠനത്തിലോ വളര്‍ച്ചയിലോ ഉള്ള ക്രമക്കേടുകള്‍, ശ്രദ്ധയിലുള്ള കുറവോ അല്ലെങ്കില്‍ ഓട്ടിസം എന്നീ രോഗങ്ങളുമായി പ്രതിരോധ മരുന്നുകള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അവര്‍ സൂക്ഷമമായി പരിശോധിച്ചത്. ശിശുപ്രതിരോധ സമയക്രമം സുരക്ഷിതമാണ് എന്നാണ് വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നത്. ഒരു സാധാരണ പരിസ്ഥിതിയില്‍ കുട്ടികള്‍ ദൈനംദിനം പോരാടുന്ന പ്രതിരോധ വെല്ലുവിളികളുമായി (2,000 മുതല്‍ 6,000 വരെ) തട്ടിച്ചുനോക്കുമ്പോള്‍ അവരുടെ മൊത്തം പ്രതിരോധമരുന്നുകള്‍ (മൊത്തം പ്രതിരോധ പട്ടിക പ്രകാരം 150 ഓളം) മൂലമുണ്ടാകുന്ന ആന്റിജന്റെയോ രാസപ്രവര്‍ത്ത മൂലകങ്ങളുടെയോ സാന്നിധ്യം വളരെ കുറവാണെന്ന് കണ്ടെത്തി. അടുത്ത തവണ പ്രതിരോധ മരുന്നകള്‍ക്കെതിരായ തെറ്റിധാരണകളെ കുറിച്ച് നിങ്ങള്‍ കേള്‍ക്കുമ്പോള്‍, അവയെ പ്രതിരോധിക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ നിങ്ങളുടെ പോക്കറ്റില്‍ ഉണ്ടാവുമെന്ന് ഉറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍