UPDATES

വടക്കാഞ്ചേരി കൂട്ടബലാത്സംഗം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അഴിമുഖം പ്രതിനിധി

കൂട്ടബലാത്സംഗത്തെക്കുറിച്ച് വടക്കാഞ്ചേരിയിലുള്ള യുവതി വെളിപ്പെടുത്തിയ സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൂടാതെ പത്രസമ്മേളനത്തില്‍ യുവതിയുടെ പേര് പരസ്യമായി പ്രസ്താവിച്ച സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ നടപടിക്ക് സാധ്യതയുണ്ട്.

നിലവില്‍ വനിതാ കമ്മീഷന്‍ കെ രാധാകൃഷ്ണനോട് വിശദീകരണം ആവിശ്യപ്പെട്ടേക്കും. കെ രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി.

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും രാധാകൃഷ്ണനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുവതിയുടെ പേര് പരസ്യമാക്കിയത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും സുധീരന്‍ ആവിശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍