UPDATES

വായിച്ചോ‌

ബ്ലുവെയല്‍ ഗെയിം: കര്‍ണാടകയിലെ 20 വിദ്യാര്‍ത്ഥികള്‍ സ്വന്തം കൈകള്‍ മുറിച്ചതായി കണ്ടെത്തി

50 ടാസ്‌കുകളാണ് ബ്ലുവെയ്ല്‍ അഡമിനിട്രേറ്ററുടെ നിര്‍ദ്ദേശത്തിലുളളത്. അര്‍ദ്ധരാത്രിയില്‍ ഉണരുക, പ്രേതവീഡിയോകള്‍ കാണുക, ഗെയിം നല്‍കുന്ന മ്യുസിക് കേള്‍ക്കുക, ബിച്ചില്‍ പോവുക, ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുക എന്നിങ്ങനെയാണ് ടാസ്‌കുകള്‍

കര്‍ണാടകയില്‍ എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 20 പേര്‍ സ്വന്തം കൈകള്‍ മുറിച്ചതായി കണ്ടെത്തി. ബെല്‍ഗെവിയിലെ കേന്ദ്രീയ വിദ്യാര്‍ത്ഥികളാണ് അപകടരമാംവിധം സ്വന്തം കൈകള്‍ മുറിച്ചത്. സൈക്കിള്‍ മറിച്ചിട്ട് ആത്മഹത്യാശ്രമം നടത്തിയത് ശ്രദ്ധയില്‍ പെട്ട അദ്ധ്യാപകര്‍ തടയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ബ്ലുവെയല്‍ ഗെയിം ചാലന്‍ഞ്ചാണ് തങ്ങളെ ഇത്തരം സാഹസങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ സമതിച്ചതായി റവീന്ദ്ര ഉപ്പാര്‍ പറഞ്ഞതായി ദി ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം ബ്ലുവെയല്‍ ഗെയിം ചാലഞ്ചിന്റെ പേരില്‍ കുട്ടികള്‍ ആത്മഹത്യചെയ്തതായി പല കോണുകളില്‍ നിന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 14 ആണ്‍കുട്ടികളുടേയും 6 പെണ്‍കുട്ടികളുടേയും കരങ്ങളലാണ് മുറിവു കണ്ടെത്തിതെന്ന്് ടൈസ് ഓഫ് ഇന്ത്യ റിപ്പോട്ട് ചെയ്തു.

ccccc.കര്‍ണാടകയിലെ കേന്ദ്രീയവ്യദ്യാലയത്തിലെ 20 കൂട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയതായം റിപ്പോര്‍ട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍