UPDATES

വൈറല്‍

രാജധര്‍മ്മം പാലിക്കൂ: മോദിക്കുള്ള വാജ്‌പേയിയുടെ ഉപദേശം വൈറലാകുന്നു

സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് 14 വര്‍ഷം മുമ്പത്തെ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഇന്നലെ മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ജന്മദിനം കൂടിയായിരുന്നു. ഇന്നലെ മുതല്‍ വാജ്‌പേയിയുടെ ഒരു പഴയ വീഡിയോ വൈറലാകുന്നുണ്ട്. 2002ലെ വാര്‍ത്താ സമ്മേളനമാണ്. ഗുജറാത്തില്‍ സംഘപരിവാര്‍ നടത്തിയ മുസ്ലീം വംശഹത്യക്കും പൈശാചികമായ നരവേട്ടയ്ക്കും ശേഷമുള്ള ദിവസങ്ങളിലൊന്നില്‍. തൊട്ടടുത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. കലാപത്തിന്‌റെ ആസൂത്രണത്തിലും കൂട്ടക്കൊലയ്ക്കും ഭരണകൂടത്തിന്‌റെ വ്യക്തമായ സഹായമുണ്ടെന്ന ആരോപണത്തിന്‌റേ പേരില്‍ വിവാദനായകനാണ് അന്ന് നരേന്ദ്ര മോദി.

മുഖ്യമന്ത്രിക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് എന്ന് പ്രധാനമന്ത്രി വാജ്‌പേയ്‌യോട് മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യം. മുഖ്യമന്ത്രിയോട് ഒന്ന് മാത്രമേ പറയാനുള്ളൂ. രാജധര്‍മ്മം പാലിക്കണം. രാജധര്‍മ്മം…വാജ്‌പേയ് ആവര്‍ത്തിച്ചു. ഈ വാക്ക് വളരെ വ്യക്തമാണെന്ന് തോന്നുന്നു. ഞാന്‍ അത് ഏറെ ശ്രമകരമായി പാലിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാജാവിനെ അല്ലെങ്കില്‍ ഭരണാധികാരിയെ സംബന്ധിച്ച് എല്ലാ പ്രജകളും ഒരുപോലെയാവണം. ജാതി, ജന്മം, സമുദായം ഇതൊന്നും അത് നടപ്പാക്കുന്നതില്‍ വിവേചമുണ്ടാക്കിക്കൂടാ…. – വാജ്‌പേയിയുടെ മറുപടി.

രാജധര്‍മ്മം എന്ന് കേള്‍ക്കുമ്പോള്‍ മോദി ചിരിക്കുന്നുണ്ടെങ്കിലും ഇടയ്ക്ക് അസ്വസ്ഥനാകുന്നുണ്ട്. ഞാനും അത് തന്നെയാണ് ചെയ്യുന്നതെന്ന് മോദി വാജപേയിയോട് പറയുന്നത് കേള്‍ക്കാം. വാജ്‌പേയ് ഒരല്‍പ്പം മയപ്പെടുത്തി ഇങ്ങനെ പറയുന്നു. നരേന്ദ്ര ഭായിയും അത് ചെയ്യുന്നതായാണ് ഞാന്‍ കരുതുന്നത് എന്ന്. പക്ഷെ കൊള്ളേണ്ടത് ഇതിനകം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടുകഴിഞ്ഞു. വാജ്‌പേയിയുടെ രാജധര്‍മ്മ പരാമര്‍ശം വലിയ ചര്‍ച്ചയായി. ഇന്ന് മോദിക്ക് രാജധര്‍മ്മം ഉപദേശിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല വാജ്‌പേയ്. എന്നാല്‍ വാജ്‌പേയിയുടെ വാക്കുകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് 14 വര്‍ഷം മുമ്പത്തെ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍