UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാളകം കൃഷ്ണകുമാറിന് സസ്‌പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്ന് ആരോപിച്ചു രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ മാനേജറും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ബാലകൃഷ്ണപിള്ളയാണ് കൃഷ്ണകുമാറിന് എതിരെ നടപടി എടുത്തത്. സ്‌കൂളില്‍ ബാലകൃഷ്ണപിള്ളയ്ക്ക് എതിരെ നില്‍ക്കുന്ന കൃഷ്ണകുമാറിനെ 2011 സെപ്തംബര്‍ 27-ന് അജ്ഞാതര്‍ ആക്രമിച്ചത് ഏറെ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു.

ബാലകൃഷ്ണപിള്ള നടത്തുന്ന പകപോക്കലാണെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ ഗീത ആരോപിച്ചു. കെഇആറില്‍ ഇല്ലാത്ത നിബന്ധനകളാണ് പിള്ള പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍