UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റായ് ലക്ഷ്മിയുടെ ജൂലി 2വിന്റെ ഹോട്ട് ലുക്ക് പോസ്റ്റര്‍ വൈറല്‍

അഴിമുഖം പ്രതിനിധി

തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി അഭിനയിക്കുന്ന ജൂലി ടൂവിന്റെ ഹോട്ട് ലുക്ക് പോസ്റ്റര്‍ പുറത്ത്. റായ് ലക്ഷ്മി തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി പോസ്റ്റര്‍ ആരാധകരിലേക്കെത്തിച്ചത്. നടി ആദ്യമായാണ് ബോളിവുഡ് ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി എത്തുന്നത്. താരത്തിന്റെ 50 മത്തെ ചിത്രം കൂടിയാണ് ഇത്. സിനിമയുടെ ആദ്യഭാഗത്തില്‍ കേന്ദ്രകഥാപാത്രമായിരുന്ന നേഹ ധൂപിയയെ പുറന്തള്ളിയാണ് താരം ജൂലി ടൂവിലേക്ക് സ്ഥാനമുറപ്പിച്ചത്. കഥാപാത്രത്തിനായി നടി 15 കിലോയോളം ഭാരം കുറച്ചെന്നതും ബിക്കിനി ധരിക്കുന്നുവന്നതും വാര്‍ത്തയായിരുന്നു. ഷൂട്ടിംഗിനിടയില്‍ നിന്നും ചിത്രങ്ങള്‍ താരം പതിവായി ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യുന്നുണ്ടായിരുന്നു. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍