അഴിമുഖം പ്രതിനിധി
ഭരണഘടന പ്രകാരം ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രാജ്യത്തിന്റെ യഥാര്‍ത്ഥ ദേശീയ ഗാനമല്ലെന്നും വന്ദേമാതരമാണ് യഥാര്‍ത്ഥമെന്നും ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.
വന്ദേമാതരത്തില്‍ ഇന്ത്യയുടെ സ്വഭാവവും ശൈലിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അതാണ് ജനഗണമനയേയും വന്ദേമാതരത്തേയും വേറിട്ട് നിര്‍ത്തുന്നത്. ഇന്ന് ജനഗണമനയാണ് നമ്മുടെ ദേശീയ ഗാനം. അതിനെ ബഹുമാനിക്കണം. മറ്റു വികാരങ്ങള്‍ അത് എന്തുകൊണ്ട് ഉണര്‍ത്തുന്നുവെന്നതിന് കാരണങ്ങളൊന്നുമില്ല. എന്നാല്‍ ഭരണഘടന പ്രകാരമാണ് ദേശീയ ഗാനം നിശ്ചയിച്ചിരിക്കുന്നത്. ഒരാള്‍ യഥാര്‍ത്ഥ അര്‍ത്ഥം പരിഗണിക്കുകയാണെങ്കില്‍ വന്ദേമാതരമാണ് യഥാര്‍ത്ഥ ദേശീയഗാനമെന്ന് ഭയ്യാജി മുംബയിലെ ദീന്‍ദയാല്‍ ഉപാദ്ധ്യായ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പറഞ്ഞു.
1950-ല്‍ വന്ദേമാതരത്തെ പിന്തള്ളിയാണ് ജനഗണമന ദേശീയ ഗാനമെന്ന ഔദ്യോഗിക പദവി നേടിയെടുത്തത്.