UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വര്‍ധ ചുഴലിക്കാറ്റ്: രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായി

ചുഴലിക്കാറ്റില്‍ 18 പേര്‍ മരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍

വര്‍ധ ചുഴലിക്കാറ്റിനു ശേഷം രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായി. പലയിടത്തും നെറ്റിന്റെ വേഗത തീരെകുറയ്യുകയും തെക്കെ ഇന്ത്യയിലെ ചില ജില്ലകളില്‍ നെറ്റ് ശൃംഖല പൂര്‍ണമായും തകരാറിലാവുകയും ചെയ്തു. ശക്തമായ ചുഴലിക്കാറ്റ് കാരണം സമുദ്രാന്തര്‍ ഭാഗത്തെ കേബിള്‍ സംവിധാനത്തിലുണ്ടായ തകരാറുകളാണ് ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത്. ചെന്നൈയിലും മുബൈയിലുമാണ് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കുന്ന രണ്ട് പ്രധാന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

വര്‍ദ്ധ ചുഴലിക്കാറ്റ് മൂലം ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗതയെ ഇത് ബാധിക്കുമെന്നും അറിയിച്ച് പ്രമുഖ ടെലികോം കമ്പനികളെല്ലാം രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതിക വിദഗ്ദര്‍ തകരാര്‍ പരിഹരിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും കാര്യങ്ങള്‍ നേരെയാകുവാന്‍ സമയമെടുക്കുമെന്നുമാണ് കമ്പിനികള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, വര്‍ധ ചുഴലിക്കാറ്റില്‍ 18 പേര്‍ മരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ഒരു മലയാളിയും മരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിയായ ഗോകുല്‍ ജയകുമാറാണ് മരിച്ചത്. ഡിണ്ടിഗലിലുണ്ടായ മഴയിലും കാറ്റിലും പെട്ട് ഗോകുലും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സമയം കഴിയുന്തോറും ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു വരികയാണ്. നിലവില്‍ കാറ്റ് തെക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് ശക്തി കുറഞ്ഞ് മാറുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍