UPDATES

ഓം പ്രകാശ് മാത്തൂര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കും

അഴിമുഖം പ്രതിനിധി

ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യയുടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടേക്കും. വസുന്ധര രാജെയക്ക് പകരം ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷന്‍ ഓം പ്രകാശ് മാത്തൂര്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടേയും വിശ്വസ്തനാണ് മാത്തൂര്‍.

രാജസ്ഥാനിലെ നിലവിലെ അവസ്ഥയില്‍ ആര്‍എസ്എസ് നേതൃത്വം അതൃപ്തരാണ്. ആര്‍എസ്എസിനും താല്‍പര്യമുള്ള മാത്തൂര്‍ മൂന്ന് ദിവസം മുമ്പാണ് ഉപാദ്ധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നത്.

ഇന്ന് പഞ്ചാബില്‍ ഷായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന വസുന്ധര രാജെ എത്തിയില്ല. ലളിത് മോദി വിവാദത്തില്‍ പെട്ടിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ബിജെപി പിന്തുണയ്ക്കുന്നുണ്ടെങ്കിലും വസുന്ധരയുടെ കാര്യത്തില്‍ അതുണ്ടാകുന്നില്ല. വസുന്ധരയുടെ മകന്‍ ദുഷ്യന്തിന്റെ കമ്പനിയിലേക്ക് 11 കോടി രൂപ മോദി നിക്ഷേപിച്ചതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍