UPDATES

വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. തിരസ്‌കരിക്കേണ്ടാത്ത പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 2011-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഓടക്കുഴല്‍ പുരസ്‌കാരവും സുഭാഷ ചന്ദ്രന്റെ ആദ്യത്തെ നോവനായ മനുഷ്യന് ഒരു ആമുഖത്തിന് ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍