UPDATES

രവിയും രാഗേഷും വഹാബും രാജ്യസഭയിലേക്ക്

അഴിമുഖം പ്രതിനിധി

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല, വയലാര്‍ രവിയും അബ്ദുള്‍ വഹാബും കെ കെ രാഗേഷും രാജ്യസഭയിലേക്ക്.യുഡിഎഫില്‍ നിന്നു രണ്ടുപേരും എല്‍ഡിഎഫില്‍ നിന്ന് ഒരാളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് സിപിഐയുടെ കെ കെ രാജനും മത്സരിക്കാനുണ്ടായിരുന്നു. നിലവിലെ അംഗബലം അനുസരിച്ച് ഭരണമുന്നണിയായ യുഡിഎഫിന് രണ്ടുപേരെയും പ്രതിപക്ഷമായ എല്‍ഡിഎഫിന് ഒരാളെയുമാണ് രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കുന്നത്. 

യുഡിഎഫിന്റെ ഭാഗത്ത് നിന്ന് കോണ്‍ഗ്രസിന്റെ വയലാര്‍ രവിക്ക് 37 ഉം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ വഹാബിന് 36 ഉം ഇടതുപക്ഷത്ത് നിന്ന് സിപിഎമ്മിലെ കെ കെ രാഗേഷിന് 37 ഉം വോട്ടുകള്‍ കിട്ടി. പി സി ജോര്‍ജ് യുഡിഎഫിന് വോട്ട് ചെയ്തപ്പോള്‍ ഗണേഷ് കുമാറിന്റെ വോട്ട് എല്‍ഡിഎഫിന് ആയിരുന്നു.

അബ്ദുള്‍ വഹാബും വയലാര്‍ രവിയും നിലവില്‍ രാജ്യസഭാംഗങ്ങളായിരുന്നു. കെ കെ രാഗേഷ് ആദ്യമായാണ് പാര്‍ലമെന്റില്‍ എത്തുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍