UPDATES

വാര്‍ത്തകള്‍

ബിജെപിയുമായി ചേര്‍ന്ന് ആറ് മാസത്തിനകം നിതീഷിന് മടുത്തു; മഹാസഖ്യത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചെന്ന് ലാലു

അടിയന്തരവസ്ഥയ്ക്ക് ശേഷം ജഗ്ജീവന്‍ റാമിനെ പ്രധാനമന്ത്രിയാക്കാനായിരുന്നു ജയപ്രകാശ് നാരയണന്‍ ആഗ്രഹിച്ചിരുന്നതായി ലാലു

ആര്‍ജെഡിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മല്‍സരിച്ച് വിജയിച്ച മുഖ്യമന്ത്രിയായതിന് ശേഷം ബിജെപിയുമായി ചേര്‍ന്ന നിതീഷ് കുമാര്‍ തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ലാലു പ്രസാദ് യാദവ്. എന്നാല്‍ നിതീഷിനെ വിശ്വാസമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്ന് ലാലു വെളിപ്പെടുത്തി. ‘ഗോപാല്‍ഗഞ്ചില്‍നിന്ന് റൈസിനയിലേക്ക്’ എന്ന ആത്മകഥയിലാണ് ലാലുവിന്റെ വെളിപ്പെടുത്തല്‍.

നീതീഷ് കുമാറിന്റെ വിശ്വസ്തനായ പ്രശാന്ത് കിഷോറാണ് മധ്യവര്‍ത്തിയായി നിന്ന് നീതിഷിന് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് കാര്യം അറിയിച്ചതെന്ന് ലാലു പ്രസാദ് ആത്മകഥയില്‍ പറഞ്ഞു. ആത്മകഥ എഴുതുന്നതില്‍ ലാലുവുമായി സഹകരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ലിനില്‍ വര്‍മ ലാലുവും പ്രശാന്ത് കിഷോറുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ എക്‌സപ്രസിനോട് വിവരിച്ചു. അഞ്ച് തവണ ലാലുവുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയെന്ന് കാര്യമാണ് ലാലു പറഞ്ഞതെന്നും ചില ഉപാധികളോടെ തിരിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു പ്രശാന്ത് കിഷോര്‍ വിശദീകരിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിതീഷ് കുമാറിനെ വി്ശ്വസിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ലാലു സ്വീകരിച്ചത്.

ലാലു പ്രസാദിന്റെ വാദത്തെ പ്രശാന്ത് കിഷോര്‍ നിഷേധിച്ചു. രാഷ്ട്രീയത്തില്‍ പ്രധാന്യം നഷ്ടപ്പെട്ട ലാലു പ്രസാദ് തന്റെ പ്രസക്തി തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജെഡിയുവില്‍ ചേരുന്നതിന് മുമ്പ് പലതവണ ലാലുപ്രസാദിന്റെ കണ്ടിട്ടുണ്ടെന്നും അന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ അത് ലാലുവിനെ വിഷമത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥകാലത്തെക്കുറിച്ചും ലാലു ആത്മകഥയില്‍ പറയുന്നുണ്ട്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ ജയ്പ്രകാശ് നാരായണന് യോജിപ്പുണ്ടായിരുന്നില്ലെന്ന് ലാലു പറയുന്നു. ദളിത് നേതാവായ ജഗ്ജീവന്‍ റാമിനെ പ്രധാനമന്ത്രിയാക്കാനായിരുന്നു ജെപി ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ആദ്യ തലമുറയിലെ ദളിത് നേതാവ് പ്രധാനമന്ത്രിയാകുന്നത്, അകറ്റി നിര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന് കരുത്തുനല്‍കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നതായും ലാലു എഴുതുന്നു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായും അടിയന്തരവാസ്ഥയെ എതിര്‍ത്തവരെ രാജ്യദ്രോഹികള്‍ എന്ന് ഇന്ദിരാഗാന്ധി പോലും വിളിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തിലൂടെയാണ് ലാലു പ്രസാദ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പാറ്റ്‌ന സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി നേതാവായിരുന്നു ലാലു.

iലാലുപ്രസാദിന്റെ ആത്മകഥയ്ക്ക് സോണിയാഗാന്ധിയാണ് അവതാരിക എഴുതിയിട്ടുളളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍