UPDATES

വായന/സംസ്കാരം

മോദി മറ്റൊരു രാഷ്ട്രമാണ്: ‘മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനെസി’നെ പറ്റി അരുന്ധതി റോയ്‌

മോദി മറ്റൊരു രാഷ്ട്രമാണ്. 1925 മുതല്‍ അവര്‍ ആസൂത്രണം ചെയ്യുന്ന സ്വപ്‌നം കാണുന്ന നിമിഷം. അവര്‍ ആ ലക്ഷ്യത്തിന് വളരെ അടുത്താണ് ഇപ്പോള്‍.

പുതിയ നോവല്‍ ആയ The Ministry of Utmost Happinessമായി ബന്ധപ്പെട്ട് അരുന്ധതി റോയിയുമായി The Interceptന് വേണ്ടി ജെറമി സ്കാഹില്‍ നടത്തിയ അഭിമുഖത്തില്‍ അവര്‍ പങ്കുവച്ച കാര്യങ്ങളാണ് ചുവടെ. സംഘപരിവാര്‍ നിയന്ത്രിക്കുന്ന മോദി ഭരണകൂടം ഹിന്ദുരാഷ്ട്രം എന്ന അതിന്‍റെ ഫാഷിസ്റ്റ്‌ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് എന്ന് അരുന്ധതി റോയ് പറയുന്നു. കാശ്മീര്‍, ബസ്തര്‍ തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങള്‍, ഭരണകൂട ഭീകരത, നോട്ട് നിരോധനം, ബീഫ് കൊലകള്‍, വിദ്യാഭ്യാസത്തിലും ചരിത്ര രചനയിലും കൊണ്ടുവരുന്ന കാവിവല്‍ക്കരണം, വര്‍ഗീയത, ജാതി, ജുഡീഷ്യല്‍ പ്രതിസന്ധി, ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍, സയന്‍സിനെ പുരാണ കഥകളുമായി ബന്ധിപ്പിച്ചുള്ള അസംബന്ധ പ്രചാരണങ്ങള്‍ തുടങ്ങിയവയും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നെ സംബന്ധിച്ച് ‘മിനിസ്ട്രി’ എന്തെങ്കിലും എന്തെങ്കിലും തരത്തില്‍ വിജ്ഞാപനമോ വിളംബരമോ നടത്തുന്ന പുസ്തകമല്ല. കാശ്മീരിലെ പോരാട്ടത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ ബസ്തറിലെ കാടുകളില്‍ എന്ത് സംഭവിക്കുന്നു എന്നത് സംബന്ധിച്ചോ ഉള്ള ഒന്നല്ല. ഇത് നമ്മള്‍ ശ്വസിക്കുന്ന വായുവാണ്. ഇതെല്ലാം അവഗണിക്കുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വളരെ സങ്കീര്‍ണമായ ഒരു യോഗ പൊസിഷന്‍ എടുക്കുന്നത് പോലെയാണ്. ഒരു പ്രശ്‌നത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കാതെ എഴുതുക എന്നത്. കഴിഞ്ഞ 20 വര്‍ഷക്കാലമായി എന്റെ ജീവിതമാണിത്. കാശ്മീര്‍ എന്നെ സംബന്ധിച്ച് ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും പ്രശ്‌നമല്ല. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ അവിടെ നിന്നുള്ളവരാണ്.

ഞാന്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ഒരു വലിയ യോഗത്തിലായിരുന്നു. ഏറെ കാലത്തിന് ശേഷം ബസ്തറില്‍ പോരാടി മരിക്കുന്ന സഖാക്കളുടെ മാതാപിതാക്കളെ ഞാന്‍ കണ്ടു. സഖാവ് രേവതിയുടെ കത്ത് എവിടെ നിന്നാണ് എന്ന് നിങ്ങള്‍ക്ക് പുസ്തകത്തിന്റെ അവസാനം കാണാം. ഈ ലോകത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണ്. ഇതൊന്നും ഒറ്റപ്പെട്ട പ്രശ്‌നങ്ങളല്ല. ഇതാണ് നമ്മള്‍ ശ്വസിക്കുന്ന വായുവിനെ ഉണ്ടാക്കുന്നത്. ഈ സ്‌നേഹം, ഈ അക്രമം, ഈ നിരാശ, ഈ പ്രത്യാശ, ഈ തമാശകള്‍ – ഇതെല്ലാം ചേര്‍ന്നാണ് അത് നിര്‍മ്മിക്കുന്നത്.

ജാതിയെക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ ഒന്നും പറയാതെ, എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് നൂറുകണക്കിന് ആളുകള്‍ പെല്ലറ്റുകളാല്‍ അന്ധരാക്കപ്പെടുന്ന കാശ്മീരിനെക്കുറിച്ച് സംസാരിക്കാതെ എഴുതിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും വേണ്ടിയാണിത്. ഒരു ദിവസം ആര്‍മിയുടെ പിടിയിലായ ചെറുപ്പക്കാര്‍ അവരുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് തങ്ങള്‍ മരിക്കാന്‍ പോകുന്ന വിവരം അറിയിക്കുകയാണ്. അവര്‍ മരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതെല്ലാം വളരെ വിദ്ഗധമായി മായ്ച്ചുകളയപ്പെടുന്നു. നിറം പിടിപ്പിച്ച കഥകളും സ്വത്വത്തിന്റെ വളരെ മൃദുലമായ വിശകലനങ്ങളുമാണ് ജാതിയെക്കുറിച്ചോ കാശ്മീരിനെക്കുറിച്ചോ പറയാതെ നമുക്ക് ലഭിക്കുന്നത്.

ഈ രാജ്യത്തെ ഗാന്ധിയുടെ നാടായും യോഗയുടേയും അഹിംസയുടേയും അക്രമരാഹിത്യത്തിന്റേയും നാടായുമൊക്കെ ഉയര്‍ത്തിക്കാട്ടുമ്പോളും വസ്തുത മറ്റൊന്നാണ്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട ദിവസം മുതല്‍ ഇന്നുവരെ ഇന്ത്യന്‍ സൈന്യത്തെ ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല എന്നതാണ് ആ വസ്തുത. കാശ്മീരോ മണിപ്പൂരോ നാഗാലാന്റോ മിസോറാമോ ഹൈദരാബാദോ പഞ്ചാബോ ഗോവയോ ബസ്തറോ ആയിക്കോട്ടെ സ്ഥിതി ഇതാണ്. സൈനിക മുഷ്‌ക് കൊണ്ട്, ഒരുമിപ്പിച്ച ഒരു രാജ്യം മാത്രമാണിത് എന്ന വസ്തുത നമ്മള്‍ അവഗണിക്കുന്നു.

ഇത്തരം കാര്യങ്ങളെ വെറും അക്കാഡമിക് പ്രശ്‌നം മാത്രമായാണ് മിക്കവരും കാണുന്നത്. ചെറിയ വിഷയങ്ങളായി, അല്ലെങ്കില്‍ പിഎച്ച്ഡി പഠനത്തിന് വേണ്ടി. എന്നാല്‍ നമ്മള്‍ ശ്വസിക്കുന്നതിന്റേയും ജീവിക്കുന്നതിന്റേയും അടിസ്ഥാനമാണ് ഇതെല്ലാം. ഫിക്ഷന്‍ എഴുതുമ്പോള്‍ വസ്തുതാപരമായ വിഷയങ്ങള്‍ എഴുതാന്‍ ഞാന്‍ ശ്രമിക്കാറില്ല. എന്റെ രാഷ്ട്രീയ വിളംബരങ്ങള്‍ക്കോ പ്രഖ്യാപനള്‍ക്കോ വേണ്ടി ഞാന്‍ ഇതില്‍ പാവകളെ കെട്ടി എഴുന്നള്ളിക്കുന്നില്ല. എന്നാല്‍ മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കുകയും അതിലൂടെ നടക്കാന്‍ ആളുകളെ ക്ഷണിക്കുകയുമാണ്.

ഇന്ത്യയുടെ കാര്യമെടുത്താല്‍ മോദി മറ്റൊരു രാഷ്ട്രമാണ്. 1925 മുതല്‍ അവര്‍ ആസൂത്രണം ചെയ്യുന്ന സ്വപ്‌നം കാണുന്ന നിമിഷം. അവര്‍ ആ ലക്ഷ്യത്തിന് വളരെ അടുത്താണ് ഇപ്പോള്‍. ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചുപണിയാനും ഇതിനെ ഒരു ഹിന്ദുരാഷ്ട്രമാക്കാനും കഴിയും വിധത്തിലേയ്ക്ക്. എന്നാല്‍ സൈന്യവും കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും സമ്പന്ന വര്‍ഗവും അയാളെ പിന്തുണക്കുകയാണ്. ഒരു രാജ്യത്തെ 100 കോടിയിലധികം ജനങ്ങള്‍ ഇരുട്ടി വെളുത്ത് എഴുന്നേല്‍ക്കുമ്പോള്‍ 85 ശതമാനം കറന്‍സി നോട്ടുകളും അസാധുവാകുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ. അതിലേക്കാളുപരി പ്രതിഷേധങ്ങളില്ലാതെ അത് അംഗീകരിക്കുന്നത്. ഇതൊരു ബേസ് ബോള്‍ ബാറ്റ് എടുത്ത് എല്ലാവരുടേയും നട്ടെല്ല് അടിച്ചുതകര്‍ക്കുന്ന പോലെയാണ്. അതാണ് അയാള്‍ ചെയ്തത്.

ഇന്ത്യയുടെ കാര്യമെടുത്താല്‍ മോദി മറ്റൊരു രാഷ്ട്രമാണ്. 1925 മുതല്‍ അവര്‍ ആസൂത്രണം ചെയ്യുന്ന സ്വപ്‌നം കാണുന്ന നിമിഷം. അവര്‍ ആ ലക്ഷ്യത്തിന് വളരെ അടുത്താണ് ഇപ്പോള്‍. ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചുപണിയാനും ഇതിനെ ഒരു ഹിന്ദുരാഷ്ട്രമാക്കാനും കഴിയും വിധത്തിലേയ്ക്ക്. എന്നാല്‍ സൈന്യവും കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും സമ്പന്ന വര്‍ഗവും അയാളെ പിന്തുണക്കുകയാണ്. ഒരു രാജ്യത്തെ 100 കോടിയിലധികം ജനങ്ങള്‍ ഇരുട്ടി വെളുത്ത് എഴുന്നേല്‍ക്കുമ്പോള്‍ 85 ശതമാനം കറന്‍സി നോട്ടുകളും അസാധുവാകുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ. അതിലേക്കാളുപരി പ്രതിഷേധങ്ങളില്ലാതെ അത് അംഗീകരിക്കുന്നത്. ഇതൊരു ബേസ് ബോള്‍ ബാറ്റ് എടുത്ത് എല്ലാവരുടേയും നട്ടെല്ല് അടിച്ചുതകര്‍ക്കുന്ന പോലെയാണ്. അതാണ് അയാള്‍ ചെയ്തത്.

ആളുകളെ തല്ലിക്കൊല്ലുകയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ് വരുകയും ചെയ്യുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കൊലയാളികള്‍ അവരുടെ ഭീകര കൃത്യത്തിന്റെ വീഡിയോ യൂടൂബില്‍ അപ് ലോഡ് ചെയ്യുന്നു. ഇവരുടെ കേസ് ചെലവുകള്‍ക്കായി നാട്ടുകാര്‍ പണം പിരിക്കുന്നു. ദലിതരെ തെരുവില്‍ മര്‍ദ്ദിക്കുന്നു. മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണമെന്ന് ബിജെപി എംപി പറയുന്നു. കൗണ്ടര്‍ കില്ലിംഗ് എന്ന് ഭരണകൂടം വിളിക്കുന്ന വ്യാജ ഏറ്റമുട്ടലുകള്‍ വഴി ആളുകളെ പൊലീസ് കൊന്നുതള്ളുന്നതിനെക്കുറിച്ച് വളരെ ലാഘവത്തോടെ യുപി മുഖ്യമന്ത്രി സംസാരിക്കുന്നു.

ഒരു കൊലപാതക കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി മരിക്കുന്നു. ഒരു കൊല കേസ് മാത്രമല്ല. ബിജെപി ദേശീയ അധ്യക്ഷന്‍ ആരോപണവിധേയനായ, സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കൊലപാതക പരമ്പരകള്‍. കുറച്ച് കാലം അയാള്‍ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നിരുന്നു. ജഡ്ജി മരണം ദുരൂഹമാണ്. കാരവന്‍ എന്ന മാഗസിന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സംശയകരമാണ് എന്ന് വരുന്നു. ഇസിജി സംബന്ധിച്ച വിവരം കൃത്രിമമാണ് എന്ന് പുറത്തുവരുന്നു. തലയ്്ക്ക് പിന്നിലായി പരിക്കുകള്‍ ശ്രദ്ധയില്‍ പെട്ട വിവരം പുറത്തുവരുന്നു. എന്നാലും ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് പറയുന്നു. ഒന്നും സംഭവിക്കുന്നില്ല.

എല്ലാം മരവിപ്പിക്കപ്പെടുന്നു. ആളുകളുടെ തലച്ചോറുകളിലേയ്ക്ക് വിഷം കുത്തിവയ്ക്കപ്പെടുന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്നും മുസ്ലീങ്ങളെ ചേരകളിലേക്കൊതുക്കി ഒറ്റപ്പെടുത്തണമെന്നും ദലിതരുടെ അവകാശങ്ങള്‍ അപഹരിക്കണമെന്നും പറയുന്നു. സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നു. ചരിത്ര പുസ്തകങ്ങള്‍ തിരുത്തിയെഴുതുന്നു. ഇത് ബുദ്ധിജീവികള്‍ക്ക് നേരെയുള്ള ആക്രമണമല്ല. ബൗദ്ധികതയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഐസിയുകള്‍ ഗോമൂത്രം കൊണ്ട് കഴുകി വൃത്തിയാക്കണം എന്നാണ് പറയുന്നത്. പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്ന് നമുക്ക് ഇപ്പോളറിയാം. നമ്മുട ആനത്തല ദൈവമാണ് ആദ്യമായി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായത്. നമ്മളെല്ലാം സ്‌കൂളുകളിലും കോളേജുകളിലും പഠിച്ച് വിദ്യാഭ്യാസം നേടി. എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്. ചരിത്രപുസ്തകങ്ങള്‍ തയ്യാറാകുന്നത് നുണയന്മാരാണ്. അപ്പോള്‍ അടുത്ത തലമുറയ്ക്ക് എന്ത് സംഭവിക്കും. സ്‌കൂള്‍, കോളേജ് ഇതര മാര്‍ഗങ്ങളിലൂടെയും വിജ്ഞാന സമ്പാദനത്തിന് ശ്രമിച്ചില്ലെങ്കില്‍ അവര്‍ ചിന്താശേഷി ഇല്ലാത്തവരാകും.

വായനയ്ക്ക്: https://goo.gl/cVJa6P

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍