UPDATES

വായന/സംസ്കാരം

വായനശാലകള്‍ സമൂഹത്തിന്റെ ജീവനാഡികളാണ്; അതറുക്കാന്‍ നോക്കുകയാണ് ആര്‍ എസ് എസ്

നിരവധി മനുഷ്യായുസ്സിന്റെ തപസ്സാണ് ഒരു പേമാരിയാലോ പ്രകൃതിക്ഷോഭത്താലോ തീപ്പിടുത്തത്താലോ നശിക്കുമ്പോഴോ അല്ലെങ്കിൽ സങ്കുചിത താത്പര്യങ്ങളാൽ നശിക്കപ്പെടുമ്പോഴോ വ്യർത്ഥമാവുന്നത്

ഒരു വായനശാല എന്നത് ഒരു സമൂഹത്തിന്റെ ജീവനാഡിയാണ്. അതിന്റെ സിരകളാണ് പുസ്തകങ്ങൾ. മിക്ക വായനശാലകളും അനേകം നാളത്തെ പ്രവർത്തന ഫലമായി നേടിയ മൂല്യമേറിയ പുസ്തകശേഖരത്തിന്റെ ഖനികളായിരിക്കും. ഇനി പ്രസിദ്ധീകരിക്കാൻ ഇടയില്ലാത്തതടക്കമുള്ള പുസ്തകങ്ങളുടെ ശേഖരം നശിക്കുക മാത്രമല്ല മുൻതലമുറയേയും ഭാവി തലമുറയേയും ബന്ധിപ്പിക്കുന്ന ഇന്നിന്റെ വിജ്ഞാന കണ്ണികൾ മുറിച്ച് മാറ്റുക കൂടിയാണ് ഇവര്‍ ചെയ്യുന്നത്.

മുൻപ് സാക്ഷരത പ്രസ്ഥാനത്തിലും വയോജന വിദ്യാഭ്യാസത്തിലും നടത്തിയ പ്രവർത്തനം മാത്രമല്ല പുതുകാലത്തെ വായനശാല പ്രവർത്തനം. വയോജനങ്ങൾക്ക് പകൽ വീടും വനിതാ വേദിയും യുവജനവേദിയും ബാലവേദിയും ലിറ്റിൽ തിയേറ്ററും കലാ സാംസ്ക്കാരിക കായിക വിഭാഗങ്ങളും വായനോത്സവങ്ങളും വായന പക്ഷാചരണങ്ങളുമായി ഇന്നത്തെ വായനശാലകൾ സജീവമാണ്. നിരവധി മനുഷ്യായുസ്സിന്റെ തപസ്സാണ് ഒരു പേമാരിയാലോ പ്രകൃതിക്ഷോഭത്താലോ തീപ്പിടുത്തത്താലോ നശിക്കുമ്പോഴോ അല്ലെങ്കിൽ സങ്കുചിത താത്പര്യങ്ങളാൽ നശിക്കപ്പെടുമ്പോഴോ വ്യർത്ഥമാവുന്നത്.

നശിപ്പിക്കുന്നവരോട്; ഇവർ ചെയ്തതെന്തെന്ന് ഇവർക്കറിയാമായിരുന്നു, ഇവരോട് പൊറുക്കാതിരിക്കണമെ എന്നല്ലാതെ എന്തുപറയാന്‍. ശരിയായ വായനയുള്ളവർ ഇത്തരക്കാരാവില്ല. അതാണ് നല്ല വായനശാലയുടെ മഹത്വവും. E-വായനയുടെ ഈ കാലത്ത് പുതിയ വായനശാല മാനേജ്മെന്റ് ആവിഷ്ക്കരിക്കുന്ന പദ്ധതികൾ ജനങ്ങളിലെത്താനുള്ള മാദ്ധ്യമം തല്ലി തർക്കപ്പെടുമ്പോൾ ഊഷരമായ ഭാവിയുടെ കനിവില്ലാത്ത സൃഗാല തന്ത്രങ്ങൾ തിരിച്ചറിയാൻ ഇന്നിന്റെ തലമുറയെ പ്രാപ്തമാക്കുന്ന സരസ്വതി കേന്ദ്രങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്. അതിനൊപ്പം അസുര മനസ്സുകളുടെ നിർമ്മിതിയും.

ഇന്നത്തെ ഗ്രന്ഥശാലകൾ ഉത്പാദന വികസന സേവന കേന്ദ്രങ്ങളായി കൂടി മാറിക്കഴിഞ്ഞു. കോഴ്സുകള്‍, പരിശീലനങ്ങൾ, റഫറൻസ് വിഭാഗം എന്നിങ്ങനെ വിജ്ഞാന മേഖലകൾ വിപുലമായി. PSC പരിശീലനവും മിക്ക വായനശാലകളും നടത്തുന്നു.

വാർഷിക ഗ്രാന്റിന്റെ 30 ശതമാനം ബാലവിഭാഗത്തിനായി മാറ്റി വയ്ക്കണം. എല്ലാ മാസവും പരിപാടികൾ സംലടിപ്പിക്കണം. നോട്ടീസ്, ഫോട്ടോ പത്രവാർത്ത റിപ്പോർട്ട് എന്നിവ തയ്യാറാക്കണം. വനിത വയോജന പുസ്തക വിതരണ പദ്ധതി നടപ്പാക്കണം. വീടുകളിലേക്ക് നേരിട്ട് പുസ്തകം എത്തിക്കൽ എന്നിവയും ചെയ്യുന്നുണ്ട്.

ഒരു വായനശാല കത്തിക്കുമ്പോൾ ആർ എസ് എസ് ചെയ്യുന്നത് ഒരു ജനതയുടെ മുന്നോട്ട് പോക്കിന് തടസ്സം നിൽക്കുക എന്നത് കൂടിയാണ്. ഗ്രാമീണ മേഖലകളിൽ സ്ത്രീകളും യുവാക്കളും വായനശാലകളെ അവരുടെ പുരോഗതയിലേക്കുള്ള പടവായി കാണുന്നു എന്നതും സംഘപരിവാറിനെ ചൊടിപ്പിക്കുന്നുണ്ടാകും.

സുധീഷ് കുമാര്‍ എം ഡി

സുധീഷ് കുമാര്‍ എം ഡി

തൃശൂർ പൂമംഗലം കൽപ്പറമ്പ് കോസ്മോപോളിറ്റൻ ലൈബ്രറിയുടെ സെക്രട്ടറി ആയിരുന്നു ലേഖകൻ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍