UPDATES

വായന/സംസ്കാരം

കാണാം, റൈറ്റേഴ്‌സ് ബ്ലോക്ക് കാലത്ത് ഓർഹൻ പാമുക്ക് പകർത്തിയ ഇസ്താംബൂളിന്റെ ചിത്രങ്ങൾ

ഇസ്താൻബൂൾ നഗരത്തെ വാക്കുകൾ കൊണ്ട് വരച്ചിട്ട പാമുക്കിന്റെ ഫോട്ടോഗ്രാഫുകൾ പലർക്കും അത്ഭുതം തന്നെയായിരുന്നു.

റൈറ്റേഴ്‌സ് ബ്ലോക്ക് വന്ന ഒരു കാലഘട്ടത്തിലാണ് വീടിന്റെ ബാൽക്കണിയിൽ നിന്നും ഓർഹൻ പാമുക്ക് തന്റെ പ്രീയപ്പെട്ട ഇസ്താൻബൂൾ നഗരത്തിന്റെ ചിത്രങ്ങളെടുത്ത്‌ തുടങ്ങുന്നത്. ചിത്രങ്ങളും’ ഒരു നിമിഷത്തിന്റെ മനോഹരമായ ആവിഷ്കാരമാണ്, അതും ഒരു ഫിക്ഷനാണ്’ എന്ന് ഉറപ്പുണ്ടായിരുന്ന അദ്ദേഹം ബാൽക്കണിയിൽ നിന്നും ഇസ്താൻബൂളിന്റെ ആയിരക്കണക്കിന് ചിത്രങ്ങൾ എടുത്തു. നിഴലും വെളിച്ചവും വിഷാദവും മഞ്ഞും നിറയുന്ന ചിത്രങ്ങൾ ഓരോന്നും ജീവൻ തുടയ്ക്കുന്നവയായിരുന്നു.

ഒരു വർഷം കൊണ്ട് ഏതാണ്ട് 8500 ചിത്രങ്ങൾ എടുത്തു കഴിഞ്ഞപ്പോഴാണ് തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്ന് പാമുക്കിന് ബോധ്യം വരുന്നത്. ചിത്രങ്ങൾ മാത്രം ചേർത്ത് പുസ്തകമാക്കാനും മനോഹരമായ ഒരു ഹാളിൽ പ്രദർശിപ്പിക്കാനും വൈകി മാത്രമാണ് അദ്ദേഹത്തിന് ആഗ്രമുണ്ടാകുന്നത്. ജർമൻ പബ്ലിഷർ ഹെർഹാദ് സ്‌റ്റെയ്‌ഡിലിന്റെ സഹായത്തോടെ പുസ്തകവും പ്രദര്ശവും ഒരുങ്ങി. നഗരത്തിലെ യാപി ക്രെടി സാംസ്കാരിക കേന്ദ്രത്തിൽ ഫെബ്രുവരി 5 ന് ആരംഭിച്ച പ്രദർശനം കാണാൻ നിരവധി പേരെത്തി. അവരുടെ പ്രീയപ്പെട്ട നോവലിസ്റ്റിന്റെ ചിത്രങ്ങൾ അവർ ഹൃദയപൂർവം ഏറ്റെടുത്തു.

ഇസ്താൻബൂൾ നഗരത്തെ വാക്കുകൾ കൊണ്ട് വരച്ചിട്ട പാമുക്കിന്റെ ഫോട്ടോഗ്രാഫുകൾ പലർക്കും അത്ഭുതം തന്നെയായിരുന്നു. കൂട്ടിച്ചേർത്ത് വായിച്ചാൽ ഒരു കവിതയോ നോവലോ തന്നെയായ ചിത്രങ്ങൾ ഈ നോബൽ സമ്മാന ജേതാവ് കൂടിയായ നോവലിസ്റ്റിന്റെ എഴുത്തുകൾ പോലെ മികച്ചതാണെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പ്രകീർത്തിച്ചു.

ബാൽക്കണിയിൽ നിന്ന് പകർത്തിയ നഗരത്തിന്റെ ഫോട്ടോകൾ ആയതിനാൽ  ‘ബാൽക്കോൺ’ എന്നാണ് പാമുക്ക് പ്രദർശനത്തിനും പുസ്തകത്തിനും പേര് നൽകിയത്.  2012 മുതൽ 13 വരെയുള്ള കാലഘട്ടത്തിലാണ് പാമുക്ക്  ചിത്രങ്ങളെല്ലാം പകർത്തിയത്. ദി ബോസ്ഫറസ്, ദി ഗോൾഡൻ ഹോൺ, സീ ഓഫ് മർമാരാ, ദി പ്രിൻസസ് ഐലൻഡ് , ക്രിസ്ക്രോസ്സ് ബോട്ട്, ഗ്ലൈഡിങ് ബേർഡ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്ശനത്തിലുള്ളത്.  പ്രദർശനം ഏപ്രിൽ 27 ന് അവസാനിക്കും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍