UPDATES

വായന/സംസ്കാരം

ചരിത്രത്തിലാദ്യം; ബുക്കര്‍ പുരസ്‌കാരത്തിന് ഇത്തവണ ഗ്രാഫിക്ക് നോവലും

അമേരിക്കയില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റായ നിക്ക് ഡ്രാസോയുടെ ‘സബ്രീന’യാണ് ഫിക്ഷന്‍ വിഭാകത്തില്‍ മറ്റ് പതിമൂന്ന് നോവലുകള്‍ക്കൊപ്പം ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്ന ഒരു കൃതി.

ബുക്കര്‍ സമ്മാനത്തിന് ചരിത്രത്തിലാദ്യമായി ഒരു ഗ്രാഫിക് നോവല്‍ പരിഗണിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റായ നിക്ക് ഡ്രാസോയുടെ ‘സബ്രീന’യാണ് ഫിക്ഷന്‍ വിഭാകത്തില്‍ മറ്റ് പതിമൂന്ന് നോവലുകള്‍ക്കൊപ്പം ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്ന ഒരു കൃതി.

‘ദി ഇംഗ്ലീഷ് പേഷ്യന്റ്’ എന്ന നോവലിന് 1992-ല്‍ ബുക്കര്‍ പുരസ്‌കാരവും ഈ വര്‍ഷത്തെ ‘ഗോള്‍ഡന്‍ മാന്‍ ബുക്കര്‍’ പുരസ്‌കാരവും നേടിയ, മിഴ്- ശ്രീലങ്കന്‍-ഡച്ച് സങ്കരവംശജനായ, കനേഡിയന്‍ സാഹിത്യകാരന്‍ മൈക്കല്‍ ഓണ്‍ടാച്ചിക്കും തന്റെ ‘വാര്‍ലൈറ്റ്’ എന്ന നോവലുമായി മത്സരരംഗത്തുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള ആറുപേര്‍, അമേരിക്കയില്‍ നിന്ന് മൂന്ന്, അയര്‍ലണ്ടില്‍നിന്നും കാനഡയില്‍നിന്നും രണ്ടുപേര്‍ വീതം എന്നിങ്ങനെ 13 പേരെയാണ് പരിഗണിക്കുന്നത്. ഇതില്‍ ഏഴുപേര്‍ സ്ത്രീകളാണ്.

‘അവിശ്വസനീയമാം വിധം, നമ്മുടെ പുസ്തകഷെല്‍ഫില്‍ നിരവധി ഡിസ്റ്റോപ്പിയന്‍ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. നിരവധി നോവലുകള്‍ പ്രചോദകവും അതേസമയം അസ്വസ്ഥതയുണ്ടാക്കുന്നതുമായി അനുഭവപ്പെട്ടു. ഈ ലിസ്റ്റിലുള്ള ചില പുസ്തകങ്ങള്‍ അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയും പെട്ടന്ന് വായിക്കേണ്ടവായുമാണ്. മറ്റുചിലതാകട്ടെ പ്രശംസനീയമായമാണെങ്കിലും ഒരുപാടുവര്‍ഷം കഴിഞ്ഞും ആസ്വദിക്കാം’, അഞ്ചംഗ ജൂറിയില്‍ ഒരാളായ തത്ത്വചിന്തകന്‍ ക്വാമേ ആന്റണി അപ്പിയ പറയുന്നു. ക്രൈം എഴുത്തുകാരനായ വാല്‍ മക്‌ഡെര്‍മിഡ്, സാംസ്‌കാരിക വിമര്‍ശകനായ ലിയോ റോബ്‌സണ്‍, ഫെമിനിസ്റ്റ് എഴുത്തുകാരി ജാക്വിലിന്‍ റോസ്, കലാകാരനും ഗ്രാഫിക് നോവലിസ്റ്റുമായ ലീന്‍ ഷാപ്ടനുമാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.

മറ്റെല്ലാ നല്ല നോവലുകളുംപോലെ വായന ആവശ്യപ്പെടുന്ന പുസ്തകംതന്നെയാണ് സബ്രീനയെന്ന് ജൂറി അംഗങ്ങള്‍ പറയുന്നു. പരോക്ഷവും സൂക്ഷ്മവുമായ, ഒട്ടും കൃതിമത്വമില്ലാത്ത ചിത്രങ്ങളുടെ ശൈലി പുസ്തകത്തിന്റെ ലോകവീക്ഷണമാണ്. കാണാതായ പെണ്‍കുട്ടിയുടെ കഥ പറയുന്ന സബ്രീന അവളുടെ അപ്രത്യക്ഷതയ്ക്ക് തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.

ഗ്രാഫിക് നോവല്‍ ഈ നൂറ്റാണ്ടിന്റെ സൃഷിടിയാണ്. മുഴുനീള കഥപറയുന്ന കാര്‍ട്ടൂണ്‍ പുസ്തകം എന്ന സങ്കല്‍പ്പം ആദ്യമായി മുന്നോട്ടുവച്ചത് റിച്ചാര്‍ഡ് കൈല്‍ (1964) ആണ്. തുടര്‍ന്ന് നോവല്‍പുസ്തകത്തിന്റെ രൂപത്തില്‍ എണ്‍പതുമുതലെങ്കിലും പാശ്ചാത്യസാഹിത്യത്തില്‍ അനേകം പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വില്‍ എയ്‌സ്‌നേര്‍ (Will Einser) തുടങ്ങി അനേകം ഗ്രാഫിക് നോവലിസ്റ്റുകള്‍ ശാഖയ്ക്ക് പ്രചാരം കിട്ടാന്‍ കാരണമായിട്ടുണ്ട്. സണ്ണി ല്യൂ രചിച്ച ‘ചാര്‍ലി ചാന്‍ ഹോക് ചൈയുടെ കലാസൃഷ്ടി’ എന്ന ഗ്രാഫിക് നോവലിന് (Sonny Liew – The Art of Charlie Chan Hock Chye: Pub. Pantheon books 2016) 2016ലെ സിംഗപ്പുര്‍ സാഹിത്യ സമ്മാനമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍