പാപ്പാത്തി പുസ്തകങ്ങള്‍ പുറത്തിറക്കുന്ന ഓര്‍മ്മ ഒരു ഔദ്യോഗിക രേഖയാണ് എന്ന കവിതാ സമാഹാരം പുറത്തിറങ്ങാനിരിക്കെയാണ് മരണം.
കവിയും എഴുത്തുകാരനുമായ മനു മാധവന്‍ (44 )അന്തരിച്ചു. റെയില്‍വെ ജീവനക്കാരനായിരുന്ന മനു പ്രശസ്ത നാടക നടനായ വക്കം മാധവന്റെയും ശിവനമ്മയുടെയും മകനാണ്.
കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച വൈകിട്ട് 4 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം കടയ്ക്കാവൂരില്‍ അമ്മയിലായിരുന്നു താമസം. പാപ്പാത്തി പുസ്തകങ്ങള്‍ പുറത്തിറക്കുന്ന ഓര്‍മ്മ ഒരു ഔദ്യോഗിക രേഖയാണ് എന്ന കവിതാ സമാഹാരം പുറത്തിറങ്ങാനിരിക്കെയാണ് മരണം. ഭാര്യ സജ്‌ന മക്കള്‍ ആഷിക്ക് അലോക്.
തീവണ്ടന്റെ യാത്രകള്‍ എന്ന യാത്രാവിവരണം ശ്രദ്ധിക്കപ്പെട്ടിരുന്നു.