UPDATES

വായന/സംസ്കാരം

സിംഹങ്ങളെ സ്വപ്നം കണ്ട് നീ ഉറങ്ങുന്നു: ടി എന്‍ ജോയിക്ക് ചുള്ളിക്കാടിന്റെ കാവ്യാഞ്ജലി

നിദ്ര എന്ന കവിത ജോയിക്കായി സമര്‍പ്പിക്കുന്നതായാണ് ചുള്ളിക്കാട് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സലറ്റ് നേതാവുമായ നജ്മല്‍ ബാബു എന്ന ടി എന്‍ ജോയിക്ക് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കാവ്യാഞ്ജലി. നിദ്ര എന്ന കവിത ജോയിക്കായി സമര്‍പ്പിക്കുന്നതായാണ് ചുള്ളിക്കാട് വ്യക്തമാക്കിയിരിക്കുന്നത്. ക്ഷീണത്തിന്റെ ആഴങ്ങളറിഞ്ഞ് സ്വപ്‌നത്തിന്റെ അസ്ഥികൂടവുമായി മടങ്ങിയെത്തിയ ജോയി ഇപ്പോള്‍ സിംഹങ്ങളെ സ്വപ്‌നം കണ്ട് പുരീഷഭക്ഷകരുടെ തീരത്ത് ഉറങ്ങുകയാണെന്നാണ് ചുള്ളക്കാട് കവിതയില്‍ പറയുന്നത്. കവിതയുടെ പൂര്‍ണരൂപം താഴെ.

നിദ്ര

ബാലചന്ദ്രന്‍ ചുള്ളിക്കാട്

(ടി.എന്‍.ജോയിക്ക്)

ഇരുണ്ട കടല്‍ താണ്ടി,
ക്ഷീണത്തിന്റെ ആഴങ്ങളറിഞ്ഞ്,
സ്വപ്നത്തിന്റെ അസ്ഥികൂടവുമായി,
നീ തിരിച്ചെത്തി.

ഇപ്പോഴിതാ
ഈ മലിനപ്രഭാതത്തില്‍
പുരീഷഭക്ഷകരുടെ തീരത്ത്,
സിംഹങ്ങളെ സ്വപ്നം കണ്ട്
നീ ഉറങ്ങുന്നു.

മുഖത്ത് നോക്കി വര്‍ത്തമാനം പറയുന്ന, നാല് തെറി പറയുന്ന പെണ്ണുങ്ങളോട് ജോയിക്ക് ബഹുമാനമായിരുന്നു-ജോളി ചിറയത്ത് സംസാരിക്കുന്നു

അടിയന്തരാവസ്ഥ പെന്‍ഷന്‍ കാര്യത്തില്‍ സിപിഎം നേതാക്കളുടെ നെഗറ്റീവ് സമീപനം ജോയ് പ്രതീക്ഷിക്കാത്തതായിരുന്നു; കെ വേണു തുറന്നു പറയുന്നു

എന്തിനാണ് ജോയി ഒളിച്ചിരിക്കുന്നത്? ഒരിക്കല്‍ സക്കറിയ ചോദിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍