UPDATES

വായന/സംസ്കാരം

ചിത്രങ്ങള്‍ ദൈവനിഷേധമെന്ന് ഇസ്ലാം വിശ്വാസികള്‍; സൃഷ്ടികള്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് പ്രദര്‍ശിപ്പിച്ച് ചിത്രകാരന്റെ പ്രതിഷേധം

‘സാത്താന്റെവചനങ്ങള്‍..എല്ലായിടത്തും സാത്താന്റെ വചനങ്ങള്‍’ ചിത്രങ്ങള്‍ കണ്ട ഭൂരിഭാഗം ഇസ്ലാം വിശ്വാസികളും ക്രോധത്തോടെ തന്നെ വിളിച്ചുപറഞ്ഞു.

തീവ്ര ഇസ്ലാമിക് ആശയങ്ങളും അമേരിക്കയും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള പ്രതിസന്ധിയെ വരച്ചുകാട്ടുന്നവയാണ് തന്റെ ആര്‍ട്ട് എന്ന് വാദിച്ചുകൊണ്ടാണ്,   SKU എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ഒരു ചിത്രകാരന്‍ തന്റെ സൃഷ്ടികള്‍ പ്രദര്‍ശനത്തിന് വച്ചത്. പ്രദര്‍ശനം കണ്ട പല മുസ്ലിം മതവിശ്വാസികളുടെയും നെറ്റിചുളിഞ്ഞു. ഓരോ ചിത്രത്തിനടുത്തെത്തുമ്പോഴും അവര്‍ കൂടുതല്‍ കൂടുതല്‍ പ്രകോപിതരായി. ‘സാത്താന്റെവചനങ്ങള്‍..എല്ലായിടത്തും സാത്താന്റെ വചനങ്ങള്‍’ ചിത്രങ്ങള്‍ കണ്ട ഭൂരിഭാഗം ഇസ്ലാം വിശ്വാസികളും ക്രോധത്തോടെ തന്നെ വിളിച്ചുപറഞ്ഞു.

ഗാലറി അധികൃതര്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലുമധികം പരാതികള്‍ ചിത്രത്തിനെതിരെ ഉയര്‍ന്നതോടെ ചില സുപ്രധാന ചിത്രങ്ങള്‍ പേപ്പര്‍ കൊണ്ട് മറയ്ക്കാന്‍ ചിത്രകാരനുപോലും സമ്മതിക്കേണ്ടി വന്നു. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ തങ്ങളുടെ മതവികാരം വൃണപ്പെടുന്നുവെന്നാണ് ഇസ്ലാം വിശ്വാസികള്‍ വാദിക്കുന്നത്. കഴിഞ്ഞ ദിവസം ലണ്ടനിലെ അതിപ്രശസ്തമായ സാച്ചി ആര്‍ട്ട് ഗാലറിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത, സൈബര്‍ ഇടങ്ങളിലോ പൊതുവേദികളോ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തസ്റ്റോക്ക് കീപ്പിങ് യൂണിറ്റ് എന്നതിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് SKU എന്ന് മാത്രം അറിയപ്പെടുന്നകലാകാരന്റെ ചിത്രങ്ങളാണ് മുസ്ലിം മത വിശ്വാസികള്‍ക്കിടയില്‍ അതൃപ്തി പരത്തിയത്. ചിത്രകാരന്റെആര്‍ട്ട് പലതും ദൈവനിഷേധമാണെന്നായിരുന്നു ഒരു കൂട്ടം മതവിശ്വാസികള്‍ ഗാലറിയില്‍ പരാതിപ്പെട്ടത്.

എന്നാല്‍ എങ്ങനെയാണ് ഒരു സമൂഹത്തില്‍ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക, സദാചാര ബലങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാട്ടികൊടുക്കുക മാത്രമായിരുന്നു തന്റെഉദ്ദേശമെന്നായിരുന്നു ചിത്രകാരന്‍മറുപടി പറഞ്ഞത്. ചിത്രങ്ങള്‍ ഗാലറിയില്‍ നിന്നും എടുത്തുമാറ്റാതെ, പ്രതീകാത്മകമായി പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് ആര്‍ക്കും ചിത്രം കാണാനാകാത്ത വിധത്തില്‍ പ്രദര്‍ശന സ്ഥലത്ത് തന്നെ വെയ്ക്കുവാന്‍ ചിത്രകാരന്‍ തന്നെയാണ്ഗ്യാലറിയോട് നിര്‍ദ്ദേശിച്ചത്.

കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തോടൊപ്പമാണ് തങ്ങളെന്നും കാഴ്ചക്കാര്‍ ഒരു ചിത്രത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നതാണ് പ്രധാനമെന്നുമാണ് ഗ്യാലറി അധികൃതര്‍ പ്രതികരിച്ചത്. വിശ്വാസവുമായി ബന്ധപ്പെട്ട മുറിവേല്‍ക്കാതിരിക്കാനുള്ള ഒരു കൂട്ടമാളുകളുടെ സ്വാതന്ത്ര്യമാണോ, ഭാവനയ്ക്കനുസരിച്ച് കലാസൃഷ്ടി നടത്താനുള്ള കലാകാരന്റെ സ്വാതന്ത്ര്യമാണോ വലുത് എന്ന ചര്‍ച്ച ഇപ്പോള്‍ ലണ്ടനില്‍ ചൂടുപിടിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍