UPDATES

വായിച്ചോ‌

നാസക്ക് വേണ്ടി ലോകത്തെ ഏറ്റവും ചെറിയ സാറ്റലൈറ്റ് നിര്‍മ്മിച്ച് 18-കാരനായ തമിഴ്‌നാട് സ്വദേശി/ വീഡിയോ

ജൂണ്‍ 21-ന് നാസയുടെ വാലപ്‌സ് ദ്വീപില്‍ നിന്നാണ് കുഞ്ഞന്‍ സാറ്റലൈറ്റ് വിക്ഷേപിക്കുക.

നാസക്ക് വേണ്ടി ലോകത്തെ ഏറ്റവും ചെറിയ സാറ്റലൈറ്റ് നിര്‍മ്മിച്ച് 18-കാരനായ തമിഴ്‌നാട് സ്വദേശി. പല്ലപ്പാട്ടി സ്വദേശിയായ റിഫാത് ഷാരൂഖ് എന്ന വിദ്യാര്‍ഥിയാണ് ലോക സ്‌പേസ് റെക്കോര്‍ഡായ ഈ സാറ്റലൈറ്റ് നിര്‍മിച്ചിരിക്കുന്നത്. 64 ഗ്രാം മാത്രമുള്ള ഈ സാറ്റ്‌ലൈറ്റിന് കലാംസാറ്റെന്നാണ് റിഫാത് പേര് നല്‍കിയിരിക്കുന്നത്. നാസ ഈ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷണം നാസ വിക്ഷേപിക്കുന്നത്.

ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തിലൂടെയാണ് ഈ സാറ്റലൈറ്റ് നാസ തെരഞ്ഞെടുത്തത്. നാല് മീറ്റര്‍ വണ്ണമുള്ള 64 ഗ്രാം മാത്രം ഭാരമുള്ള ക്യൂബിന് സമമായിരിക്കണം സാറ്റലൈറ്റിന്റെ ഭാരവും വണ്ണവുമെന്നാണ് മത്സരത്തിന് പ്രധാന നിയമം. ജൂണ്‍ 21-ന് നാസയുടെ വാലപ്‌സ് ദ്വീപില്‍ നിന്നാണ് സാറ്റലൈറ്റ് വിക്ഷേപിക്കുക.

നാലുമണിക്കുറോളം (240 മിനിറ്റ്) നീണ്ടു നില്‍ക്കുന്ന ദൗത്യത്തിലൂടെയാണ് സാറ്റലൈറ്റ് വിക്ഷേപിക്കുക. 12 മിനിറ്റാണ് സാറ്റലൈറ്റ് ബഹിരാകാശത്ത് പ്രവര്‍ത്തിക്കുക. 3ഡി പ്രിന്റഡ് ആയിട്ടുള്ള കാര്‍ബണ്‍ ഫൈബറുകളുടെ പ്രകടനം പിടിച്ചെടുക്കുക എന്നതാണ് സാറ്റലൈറ്റിന്റെ പ്രധാന ദൗത്യം.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/LyNZEv

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍