UPDATES

വായിച്ചോ‌

നിജിര്‍ മരുഭൂമിയില്‍ സ്ത്രീകളും കുട്ടികളും അടക്കം 44 കുടിയേറ്റക്കാര്‍ ദാഹിച്ചു മരിച്ചു

യൂറോപ്പിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ലിബിയയിലേക്കുള്ള യാത്രാമധ്യേയാണ് ഈ കുടിയേറ്റക്കാര്‍ മരണമടഞ്ഞത്

നിജിര്‍ മരുഭൂമിയില്‍ സ്ത്രീകളും കുട്ടികളും അടക്കം 44 കുടിയേറ്റക്കാര്‍ ദാഹിച്ചു മരിച്ചുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്. യൂറോപ്പിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ലിബിയയിലേക്കുള്ള യാത്രാമധ്യേ, വടക്കന്‍ നിജിര്‍ മരുഭൂമിയില്‍ ഈ കുടിയേറ്റക്കാര്‍ കുടുങ്ങുകയും മരണമടയുകയും ചെയ്തത്. കുടിയേറ്റക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രക്ഷപ്പെട്ട ആറ് പേര്‍ അടുത്തുള്ള ഗ്രാമത്തിലെത്തിയാണ് വിവരം അറിയിച്ചത്.

സ്ത്രീകളും കുട്ടികളും അടക്കം അമ്പത്തോളം കുടിയേറ്റക്കാര്‍ ലിബിയയില്‍ എത്താന്‍ നിജിര്‍ മരുഭൂമി മുറിച്ച് കടക്കുമ്പോള്‍ യാത്രാമധ്യേ വാഹനം താകരാറിലാവുകയും മരുഭൂമിക്ക് നടുവില്‍ വെള്ളം പോലും കിട്ടാതെ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നു. രക്ഷപ്പെടാന്‍ സാധിച്ചവര്‍ അടുത്ത ഗ്രാമത്തിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് റെഡ്‌ക്രോസ് സംഘം ഇവരെ തേടി യാത്ര തിരിച്ചിട്ടുണ്ട്.

മരണമടഞ്ഞ കുടിയേറ്റക്കാരില്‍ ഏറിയ പങ്കും ഘാനയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ളവരാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാര്‍ നിജിര്‍ വഴി ലിബിയയിലേക്കാണ് ആദ്യം പോവുക. നിജിര്‍ മരുഭൂമിയില്‍ വഴി യുറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മരണങ്ങളും വര്‍ധിച്ചു.

മെയ് ആദ്യം നിജിര്‍ മരുഭൂമിയില്‍ എട്ട് കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അള്‍ജീരിയയിലേക്കുള്ള യാത്രാമധ്യേ ഇവര്‍ ദാഹിച്ചു മരിച്ചതെന്നാണ് കരുതുന്നത്. കൂടാതെ വടക്കന്‍ നിജിറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യം, ലിബിയയിലേക്കുള്ള യാത്രാമധ്യേ കള്ളക്കടത്തുകാരും ഏജറ്റുമാരും ഉപേക്ഷിച്ച 40 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയിരുന്നു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/fdqRSt

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍