UPDATES

വിപണി/സാമ്പത്തികം

വിള ഇന്‍ഷുറന്‍സ് പദ്ധതി ‘പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന’യില്‍ നിന്നും ആദ്യ വര്‍ഷം പിന്‍മാറിയത് 84 ലക്ഷം പേര്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നു മാത്രമായി 68.31 ലക്ഷം കൃഷിക്കാര്‍ പിന്‍മാറിയിട്ടുണ്ട്

‘പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന’ എന്ന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും 84 ലക്ഷം പേര്‍ പിന്‍മാറിയതായി വിവരാവകാശ രേഖകള്‍. ‘ദ ഹിന്ദു’വാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പദ്ധതിയുടെ ആദ്യ വര്‍ഷത്തിലാണ് ഈ പിന്‍മാറ്റം.

ഇതില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നു മാത്രമായി 68.31 ലക്ഷം കൃഷിക്കാര്‍ പിന്‍മാറിയിട്ടുണ്ട്. റിലയന്‍സ്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ഇഫ്‌കോ തുടങ്ങിയ വിള ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 15,795 കോടി രൂപ ലാഭം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ നേടിയിട്ടുണ്ട്.റാബി വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ അന്തിമ ലാഭം ഇനിയും കൂടിയേക്കാം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ നേടിയ ലാഭം ഏകദേശം 6,459 കോടി രൂപയാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഹരിയാനയിലെ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് പി.പി. കപൂറിന് ലഭിച്ച വിവരാവകാശ രേഖയിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നത്.

പദ്ധതി ആരംഭിച്ച ആദ്യവര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആയിരക്കണക്കിന് കോടി ലാഭമുണ്ടാക്കിയെങ്കിലും, അതേ വര്‍ഷം തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നഷ്ടം നേരിട്ടിരുന്നു. തമിഴ്‌നാട്ടിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൊത്തം പ്രീമിയമായി 1,22,737 ലക്ഷം രൂപ ലഭിച്ചെങ്കിലും ഏകദേശം 3,35,562 ലക്ഷം രൂപ തിരികെ നല്‍കേണ്ടി വന്നു.

വിശദമായ വായനയ്ക്ക് – https://goo.gl/fK5Y43

റാഫേൽ: “നിങ്ങൾക്ക് വാർ റൂമുകളിലേക്ക് മടങ്ങിപ്പോകാം; കോടതിയിൽ വ്യത്യസ്തമായ യുദ്ധരീതിയാണ്” -കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി;

‘റാഫേല്‍’: 1600 കോടി രൂപയ്‌ക്കൊരു കൊലപാതക യന്ത്രം

റാഫേല്‍: ഫ്രാന്‍സുമായി ചര്‍ച്ച തുടങ്ങിയത് 2015 മേയിലെന്ന് കേന്ദ്രം; “അപ്പോള്‍ 2015 ഏപ്രില്‍ 10ന് മോദി നടത്തിയ പ്രഖ്യാപനം?”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍