UPDATES

വായിച്ചോ‌

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒന്നും ചെയ്യുന്നില്ല: കേന്ദ്ര സര്‍ക്കാരിനെതിരെ ഒമ്പത് വയസുകാരിയുടെ കേസ്

കാര്‍ബണ്‍ ബജറ്റ് തയ്യാറാക്കണമെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നാഷണല്‍ ക്ലൈമറ്റ് റിക്കവറി പ്ലാന്‍ തയ്യാക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് റിഥിമ, ഹരിത ട്രൈബ്യൂണലിനോട് ആവശ്യപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഒമ്പത് വയസുകാരി റിഥിമ പാണ്ഡെ. ലോകത്ത് കാര്‍ബണ്‍ പുറന്തള്ളലില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ ഗവണ്‍മെന്റ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് റിഥിമയുടെ പരാതി.

പാരീസ് ഉടമ്പടിയില്‍ ഒപ്പ് വച്ചെങ്കിലും നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയില്ല. ഇന്ത്യയുടെ ഭരണഘടനയും 1980കള്‍ മുതല്‍ പരിഗണനയിലുള്ളതും എന്നാല്‍ നടപ്പാക്കാത്തതുമായ പരിസ്ഥിതി നിയമങ്ങളുമെല്ലാം റിഥിമ ചൂണ്ടിക്കാട്ടുന്നു. വരും തലമുറകള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നകാര്യത്തിലും രാജ്യത്തിന്റെ നയരൂപീകരണത്തില്‍ തനിക്ക് പങ്കാളിയാവാന്‍ കഴിയില്ലല്ലോ എന്ന കാര്യത്തിലും റിഥിമയ്ക്ക് ആശങ്കയുണ്ട്.

ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതില്‍ എന്റെ ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുന്നു. ഇത് എന്നെയും വരും തലമുറകളേയും ഗുരുതരമായി ബാധിക്കും. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഇന്ത്യക്ക് കഴിയും സര്‍ക്കാരിന്റെ നിഷ്‌ക്രിയതയാണ് ഇതിന് തടസം നില്‍ക്കുന്നത്. കാര്‍ബണ്‍ ബജറ്റ് തയ്യാറാക്കണമെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നാഷണല്‍ ക്ലൈമറ്റ് റിക്കവറി പ്ലാന്‍ തയ്യാക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് റിഥിമ ഹരിത ട്രൈബ്യൂണലിനോട് ആവശ്യപ്പെടുന്നു. കല്‍ക്കരി അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങള്‍ ഉപേക്ഷിക്കണം, വനങ്ങള്‍ സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ റിഥിമ മുന്നോട്ട് വയ്ക്കുന്നു.

റിഥിമയ്‌ക്കൊപ്പം റിത്വിക് ദത്തയും മീര ഗോപാലും ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. രാഹുല്‍ ചൗധരിയാണ് ഇവര്‍ക്ക് വേണ്ടി ഹാജരാകുന്നത്. ലോകത്തിന് മുന്നില്‍ കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതായി കാണിക്കുമ്പോളും യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ ചൗധരി ചൂണ്ടിക്കാട്ടുന്നു. നെതര്‍ലാന്‍ഡിസില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 25 ശതമാനം കുറക്കാന്‍ ഗവണ്‍മെന്റിനോട് കോടതി ഉത്തരവിട്ടിരിക്കുന്നു.

ഇതാദ്യമായല്ല ഒരു കുട്ടി ഇത്തരത്തില്‍ ഗവണ്‍മെന്റിനെതിരെ കോടതിയെ സമീപിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഗവണ്‍മെന്റ് നയത്തിനെതിരെ ഒമ്പതിനും 20നും ഇടയില്‍ പ്രായമുള്ള 21 പേരടങ്ങുന്ന സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. ബെല്‍ജിയം, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ഓസ്ട്രിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇത്തരം കേസുകള്‍ വന്നു.

വായനയ്ക്ക്: https://goo.gl/5d2VM7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍