UPDATES

വായിച്ചോ‌

ഞങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും വിടാന്‍ പറയാമോ? മോദിയോട് ഒരു പാലസ്തീനിയന്‍ പിതാവിന്റെ അപേക്ഷ

ചരിത്രസന്ദര്‍ശനമെന്ന മേനി പറഞ്ഞ് പലസ്തീനില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അവിടുത്തെ തെരുവുകളില്‍ മുഴുങ്ങുന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമോ

ചരിത്രസന്ദര്‍ശനമെന്ന് ഖ്യാതി പരത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പലസ്തീനില്‍. പലസ്തീന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയും യാസര്‍ അറഫാത്ത് മ്യൂസിയം സന്ദര്‍ശിച്ചും മടങ്ങുകയാണ് ഈ സന്ദര്‍ശനത്തിലെ പ്രധാനമന്ത്രിയുടെ കാര്യപരിപാടികളെന്ന് അറിയുന്നു. എന്നാല്‍ ഇതിനിടയില്‍ എപ്പോഴെങ്കിലും സമയം കിട്ടിയാല്‍, അതല്ലെങ്കില്‍ കുറച്ചു സമയം ഉണ്ടാക്കിയോ ബസീം തമിമിയെ പോലുള്ള സാധാരണക്കാരെ കാണാനോ കേള്‍ക്കാനോ മോദി തയ്യാറാകുമോ? എങ്കിലാണ് ഈ സന്ദര്‍ശനം ശരിക്കും ചരിത്രസന്ദര്‍ശനം ആകുന്നത്.

മോദിയെ നേരില്‍ കാണാനോ താന്‍ പറയുന്നത് മോദി കേള്‍ക്കാനോ യാതൊരു സാധ്യതയും ഇല്ലെന്നറിയാമെങ്കിലും ബസീം തമാമി എന്ന പിതാവിന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ അപേക്ഷിക്കുകയാണ്; ഇസ്രയേലിനോട് പറയൂ, അവര്‍ പിടിച്ചുവച്ചിരിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും വിട്ടുതരാന്‍…

ഇസ്രയേലിനെതിരേയുള്ള പലസ്തീനയന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ പുതിയ പ്രതീകമായി മാറിയ 17 കാരി അഹെദ് തമീമിയുടെ പിതാവാണ് ബസീം. 2012ല്‍ അദെഹദ് ഇസ്രയേല്‍ സൈനികനോട് കയര്‍ക്കുന്ന ചിത്രം പടര്‍ന്ന് പ്രചരിച്ചു. അങ്ങനെയാണ് അധിനിവേശത്തിനെതിരേയുള്ള പോരാട്ടത്തിന്റെ പ്രതീകമായി അഹെദ് പ്രശസ്തയായത്. എന്നാല്‍ ഇസ്രയേല്‍ സൈനികനെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യം ഉപയോഗിച്ച് അവള്‍ക്കെതിരെ കല്ലെറിഞ്ഞതിനും കലാപമുണ്ടാക്കിയതിനും സുരക്ഷാ സേനയെ ആക്രമിച്ചതിനും കുറ്റം ചുമത്തി അഹെദിനെ ഇസ്രയേല്‍ കസ്റ്റഡിയില്‍ എടുത്തു. വിചാരണ കാത്തു തടവിലാണ് ഇപ്പോള്‍ ഈ കൗമാരക്കാരി. രണ്ടുമാസത്തോളമായി ഇസ്രയേലിന്റെ തടവില്‍ കഴിയുന്ന തന്റെ മകളെ വിട്ടു തരാന്‍ മോദി ഇടപെടണമെന്നാണ് ബസീം അപേക്ഷിക്കുന്നത്. അഹെദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലസ്തീനില്‍ മാത്രമല്ല, ലോകമെമ്പാടും പ്രതിഷേധവും പ്രചരണവും നടക്കുന്നുണ്ട്.

എവിടെ എന്റെ സഹോദരന്‍? എന്നു ചോദിച്ച് അവള്‍ ഇടിച്ചത് ഇസ്രയേലിന്റെ നെഞ്ചിനാണ്

ബസീമിന്റെ ഭാര്യയും ഇസ്രയേലിന്റെ തടവിലാണ് ഇപ്പോഴുള്ളത്. ബസീമിനെ തന്നെ ഒമ്പതു തവണ ഇസ്രയേലി സൈനികരുടെ തടവിലായിട്ടുണ്ട്. ഈ കുടുംബം തന്നെ അധിനിവേശത്തിനെതിരേ പോരാടുന്നവരാണ്. എന്നെക്കൊണ്ട് അവളെ മോചിപ്പിക്കാന്‍ കഴിയില്ല, അവളുടെ മുറിയിലേക്ക് പോകാന്‍ പോലും കഴിയുന്നില്ല, കരഞ്ഞുപോവുകയാണ്. ഞങ്ങളുടെ ശത്രുക്കളുടെ കൈയിലാണ് അവളിപ്പോഴുള്ളത്. എനിക്ക് പേടിയും സങ്കടവും വരുന്നു. പക്ഷേ, അതേസമയം ഞാനവളെയോര്‍ത്ത് അഭിമാനിക്കുകയുമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഈ അധിനിവേശം നിര്‍ത്താന്‍ അവരോട് പറയണം. അവര്‍ തടവിലാക്കിയിരിക്കുന്ന പലസ്തീനികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെടണം, കുറഞ്ഞപക്ഷം ഞങ്ങളുടെ കുഞ്ഞുങ്ങളെയെങ്കിലും; ബസീം പറയുന്നു. 350 പലസ്തീന്‍ കുട്ടികളെയാണ് ഇസ്രയേല്‍ സൈന്യം പിടിച്ചുവച്ചിരിക്കുന്നതെന്നാണ് പറയുന്നത്.

താന്‍ മോദിയെ നേരില്‍ കാണാനോ, അപേക്ഷ പറയാനോ പോകുന്നില്ലെന്നാണ് ബസീം പറയുന്നതെങ്കിലും ബസീമിനെ പോലുള്ളവരുടെ വാക്കുകള്‍ പലസ്തീന്‍ തെരുവകളില്‍ പരക്കെ മുഴുങ്ങുന്നുണ്ട്..മോദിക്ക് കേള്‍ക്കാന്‍ കഴിയുമോ അവ…

വിശദമായി വായിക്കാം;  https://goo.gl/srU6mp

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍