UPDATES

വായിച്ചോ‌

തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ടി എം കൃഷ്ണയുടെ സംഗീത പരിപാടി മാറ്റി വെച്ച സംഭവം വിവാദമാകുന്നു

ഭരണഘടനയുടെ മൂല്യങ്ങളിലും, മതേതരത്തിലും തന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത് മുതൽ ടി എം കൃഷ്ണക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി നില നിൽക്കുന്നുണ്ടായിരുന്നു

തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണയുടെ സംഗീത പരിപാടി എ എ ഐ (എയർപോർട് ഒതോറിറ്റി ഓഫ് ഇന്ത്യ) റദ്ദാക്കി. ഡൽഹിയിലെ ചാണക്യപുരി നെഹ്‌റു പാർക്കിൽ ഈ മാസം 17 ന് നടത്താനിരുന്ന ‘ഡാൻസ് ആൻഡ് മ്യുസിക് ഇൻ ദി പാർക്ക്’ എന്ന പരിപാടി ആണ് അധികൃതർ മാറ്റി വെച്ചിരിക്കുന്നത്.

ഭരണഘടനയുടെ മൂല്യങ്ങളിലും, മതേതരത്തിലും തന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത് മുതൽ ടി എം കൃഷ്ണക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി നില നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഒരു കൂട്ടർ ‘ദേശവിരുദ്ധൻ’ ആയി പോലും മുദ്ര കുത്തിയിരുന്നു. ഡൽഹിയിൽ മുൻകൂട്ടി നിശ്ചയിച്ച ഈ പരിപാടിയിൽ നിന്നും സംഘാടകർ പിന്മാറിയത് ഇതേ കരണത്താലാണെന്ന വാദം ശക്തമാണ്. എന്നാൽ എ എ ഐ ചെയർമാൻ ഗുരുപ്രസാദ് മൊഹപത്ര ടി എം കൃഷ്ണക്കെതിരെയുള്ള ഭീഷണി നിലനിൽക്കുന്നത് കൊണ്ടാണ് പരിപാടി മാറ്റി വെച്ചതെന്ന വാർത്ത നിഷേധിച്ചു.

“മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഒന്നും ശരിയല്ല. പരിപാടി മാറ്റി വെച്ചത് മറ്റു ചില അസൗകര്യങ്ങൾ കൊണ്ട് മാത്രമാണ്. പ്രസ്തുത സമായതാ ഈ പരിപാടി സംഘടിപ്പിക്കുന്നതിൽ ചില തടസ്സങ്ങൾ ഉണ്ട്. ഇപ്പോൾ ഇത്ര മാത്രമേ പറയാൻ കഴിയു/” ഗുരുപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ടി എം കൃഷ്ണക്കെതിരെ നേരത്തെയും ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണികൾ ഉയർന്നിട്ടുണ്ട്. ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്ന കര്‍ണാടക സംഗീതജ്ഞര്‍ക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ ഭീഷണി ഉയർന്നത് ഏറെ വിവാദം ആയിരുന്നു. ടി.എം കൃഷ്ണ, നിത്യശ്രീ മഹാദേവന്‍, ബോംബേ ജയശ്രീ തുടങ്ങിയ കര്‍ണാടക സംഗീതജര്‍ക്കെതിരെ രാഷ്ട്രീയ സനാതന്‍ സേവ സംഘം എന്ന സംഘടനയാണ് ഭീഷണി മുഴക്കിയത്.

അതെ സമയം നിലവിലെ വിവാദങ്ങളോട് ടി എം കൃഷ്ണ ഇങ്ങനെ പ്രതികരിച്ചു ” ഡൽഹിയിൽ എവിടെങ്കിലും എനിക്ക് ഒരു വേദി ഒരുക്കി തരു, ഞാൻ വന്നു പാടാം. ഇത് പോലെയുള്ള ഭീഷണികൾക്ക് മുന്നിൽ വഴങ്ങി കൊടുക്കുന്നത് ഒരു നല്ല പ്രവണത അല്ല”

കര്‍ണാടക സംഗീതത്തിന്‍െറ പ്രൗഢമായ വേദികളില്‍ സ്ഥിരമായി കാണാറുള്ള സംഗീതജ്ഞനാണ് തൊടൂര്‍ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണ. കർണാടിക് സംഗീത രംഗത്ത് നിലനിൽക്കുന്ന കടുത്ത ബ്രാഹ്മണ മേധാവിത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ പല യാഥാസ്ഥിതിക കലാകാരന്മാരെയും പ്രകോപിപ്പിച്ചിട്ടുണ്ട്.

Airports authority scraps T M Krishna concert after trolls call him anti-India

ആ വാതിലുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്; ടി.എം കൃഷ്ണയുടെ മാഗ്സസെ പ്രഭാഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍