UPDATES

വായിച്ചോ‌

നികുതിയും ഐന്‍സ്റ്റീനും മോദിയും തമ്മിലുള്ള ബന്ധം!

ഐന്‍സ്റ്റീനും സാമ്പത്തികശാസ്ത്രവും തമ്മിലുള്ള ബന്ധം ഒരു ശത്രുതാപരമായ ബന്ധമായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്നും തന്നെ വ്യക്തമാവും

ചരക്ക്, സേവന നികുതി വലിയ ആഘോഷത്തോടെയാണ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് പ്രഖ്യാപിക്കപ്പെട്ടത്. പുതിയ നികുതി ഘടന പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ചാണക്യനെ പോലെയുള്ള ആരുടെയെങ്കിലും ഉദ്ധരണിയാല്‍ സമ്പന്നമായിരിക്കും എന്ന് കരുതിയവര്‍ക്ക് പക്ഷെ നിരാശരാകേണ്ടി വന്നു. പകരം ഭൗതീകശാസ്ത്രത്തിലെ ലോകാത്ഭുതമായിരുന്ന ആര്‍ബര്‍ട്ട് ഐന്‍സ്റ്റീനെയായിരുന്നു. ഐന്‍സ്റ്റീനും സാമ്പത്തികശാസ്ത്രവും തമ്മിലുള്ള ബന്ധം എന്താണന്നല്ലേ? തീര്‍ച്ചയായും ഒരു ശത്രുതാപരമായ ബന്ധമായിരുന്നു അതെന്ന് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്നും തന്നെ വ്യക്തമാവും. ‘ലോകത്തില്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വരുമാന നികുതിയാണെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ബഹുതല നികുതി ഘടനയെ കുറിച്ച് അറിയുമ്പോള്‍ അദ്ദേഹം എന്ത് പറയുമെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.’

ഇന്ത്യന്‍ നികുതി ഘടനയുടെ സങ്കീര്‍ണതകളെ കുറിച്ച് വിശദീകരിക്കവെയാണ് പ്രധാനമന്ത്രി ഐന്‍സ്റ്റീന്റെ സഹായം തേടിയത്. പക്ഷെ ഇത് പതിവ് മോദി തള്ളാണെന്ന് തെറ്റിധരിക്കേണ്ട. ഐന്‍സ്റ്റീന്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് ഉദ്ധരണികളുടെ വസ്തുത പരിശോധിക്കുന്ന കോട്ട് ഇന്‍വെസ്റ്റിഗേറ്റര്‍ പറയുന്നത്. തന്റെ നികുതി കണക്കപ്പിള്ളയായിരുന്ന ലിയോ മാറ്റേഴ്‌സ്‌ഡോര്‍ഫിനോടാണ് ഐന്‍സ്റ്റിന്‍ ഇത് പറഞ്ഞത്. ‘ലോകത്തില്‍ മനസിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം വരുമാന നികുതിയാണ്,’ എന്നായിരുന്ന ഐന്‍സ്റ്റീന്റെ പരാമര്‍ശം. ‘മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യം കൂടിയുണ്ട്. അത് നിങ്ങളുടെ ആപേക്ഷികതാസിദ്ധാന്തമാണ്,’ എന്ന് മാറ്റേഴ്‌സ്‌ഡോര്‍ഫ് മറുപടി പറഞ്ഞു. ‘എയ്, അല്ല. അത് എളുപ്പമാണ്,’ എന്ന് ഐന്‍സ്റ്റിന്‍ പ്രതിവചിച്ചു. ‘അതു നിങ്ങള്‍ക്ക്’ എന്നായിരുന്നു മാറ്റേഴ്‌സ്‌ഡോര്‍ഫിന്റെ മറുപടി.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/zu97sC

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍