UPDATES

വായിച്ചോ‌

അന്റാര്‍ട്ടിക്കന്‍ പര്യവേഷണത്തിന് സ്ത്രീകള്‍ മാത്രമുള്ള സംഘം; ഒരു ഇന്ത്യക്കാരിയും

13 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. 2018 ഫെബ്രുവരിയില്‍ പര്യവേഷണം തുടങ്ങും.

സ്ത്രീകള്‍ മാത്രമുള്ള 80 അംഗ പര്യവേഷണ സംഘം അന്റാര്‍ട്ടിക്കയിലേയ്ക്ക് തിരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുളളവരാണ് സംഘത്തിലുള്ളത്. പൂര്‍വി ഗുപ്തയാണ് സംഘത്തിലെ ഇന്ത്യക്കാരി. ഐഐടി മദ്രാസ് പൂര്‍വ വിദ്യാര്‍ത്ഥിയായ പൂര്‍വി ഗുപ്ത ബയോടെക്‌നോളജി എഞ്ചിനിയറിംഗ് ബിരുദധാരിയാണ്. നിലവില്‍ ലണ്ടനിലെ മക്കിന്‍സി ആന്‍ഡ് കമ്പനിയിലാണ് പൂര്‍വി ഗുപ്ത ജോലി ചെയ്യുന്നത്.

ഓസ്‌ട്രേലിയക്കാരി ഫാബിയന്‍ ഡാറ്റ്‌നറാണ് സംഘത്തെ നയിക്കുന്നത്. 13 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. 2018 ഫെബ്രുവരിയില്‍ പര്യവേഷണം തുടങ്ങും. സയന്‍സ്, ടെക്‌നോളജി, എഞ്ചിനിയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയ മേഖലകളിലെ താരതമ്യേന കുറഞ്ഞ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച ബോധവത്കരണം കൂടി ലക്ഷ്യമിടുന്നതാണ് പര്യവേഷണ പരിപാടി. അന്റാര്‍ട്ടിക്കയിലേയ്ക്ക് മൂന്നാഴ്ചത്തെ കപ്പല്‍ യാത്ര നടത്തേണ്ടി വരും. ഒരു വര്‍ഷത്തെ പര്യവേഷണ പരിപാടിയാണുള്ളത്.

Read More: https://goo.gl/ZWOyDq

പൂര്‍വി ഗുപ്ത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍