UPDATES

വായിച്ചോ‌

ആണ്‍കുട്ടിയുണ്ടാകുന്നതിനുള്ള ചടങ്ങുകളെ കുറിച്ച് വിശദീകരിച്ച് അമരാവതി യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി ബുക്ക്

യൂണിവേഴ്‌സിറ്റിയിലെ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള പുസ്തകത്തിനുള്ള റെഫറന്‍സ് മെറ്റീരിയലായിട്ട് ബുക്കുള്ളത്

അമരാവതി യൂണിവേഴ്‌സിറ്റിയുടെ പാഠ്യവിഷയത്തില്‍ ആണ്‍ കുട്ടിയുണ്ടാകുന്നതിനുള്ള ചടങ്ങുകളെ കുറിച്ചും ഹിന്ദു സംസ്‌കാരത്തെ എങ്ങനെയൊക്കെ ജാതി വ്യവസ്ഥ സംരക്ഷിക്കുമെന്നതിനെകുറിച്ചുമുള്ള റഫറന്‍സ് ബുക്ക്. യൂണിവേഴ്‌സിറ്റിയിലെ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള പുസ്തകത്തിനുള്ള റെഫറന്‍സ് മെറ്റീരിയലായിട്ട് ബുക്കുള്ളത്.

‘ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി പരാമര്‍ശിക്കുന്ന സംസ്‌കാരം എന്ന തലക്കെട്ടോടു കൂടി സാമൂഹിക വികസനം (സമാജക് വികാസ്) എന്ന പാഠഭാഗത്താണ് ‘ഭാരത് ഇതിഹാസ്’ (ഇംഗ്ലീഷില്‍ ‘ഇന്ത്യന്‍ ഹിസ്റ്ററി’) എന്ന മറാത്തി ബുക്കിലുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. സുരേഷ് ബോര്‍ഹാഡേയെന്ന അഹമ്മദ്‌നഗര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

1994-ലെ പ്രീ കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ-നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ് ആക്ട് പ്രകാരം പെണ്‍ ഭ്രൂണഹത്യ, ഗര്‍ഭസ്ഥ അവസ്ഥയിലെ ലിംഗ നിര്‍ണയം എന്നിവ കുറ്റകരമാണ്. ആ നിയമത്തിന്റെ പിന്‍ബലത്തിലാണ് സുരേഷ് പരാതി നല്‍കിയിരിക്കുന്നത്.

സംഭവം വിവാദമായത്തോട് കൂടി യൂണിവേഴ്‌സിറ്റി അധികൃതര്‍ ബുക്ക് പിന്‍വലിച്ചിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/wjiVvt

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍