UPDATES

വായിച്ചോ‌

കന്നുകാലികളും പച്ചക്കറികളും അഗ്നിപര്‍വ്വതത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന കസഡ ഉത്സവം!

ഇന്ത്യോനേഷ്യയിലെ ഒരു ഗ്രാമത്തിലെ ഗ്രോത്ര വിഭാഗക്കാരുടെ ഇടയിലാണ് ഈ ഉത്സവം അരങ്ങേറുന്നത്

പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍, ആടും കോഴിയുമുള്‍പ്പടെയുള്ള കന്നുകാലികള്‍, അരി തുടങ്ങിയവ ഭക്തിപൂര്‍വ്വം അഗ്നിപര്‍വ്വതത്തിനുള്ളിലേക്ക് ഇടുന്ന ചടങ്ങുകള്‍ നടക്കുന്ന ആഘോഷമാണ് കസഡി ഉത്സവം. ഇന്ത്യോനേഷ്യയിലെ കിഴക്കന്‍ ജാവയിലുള്ള പ്രൊബൊലിങ്കോ ഗ്രാമത്തിലെ ഗ്രോത്ര വിഭാഗക്കാരുടെ ഇടയിലാണ് ഈ ഉത്സവം അരങ്ങേറുന്നത്.

ബ്രോമോ-സെമറു അഗ്നിപര്‍വ്വതത്തിന്റെ ഉള്ളിലേക്ക് കാഴ്ചദ്രവങ്ങള്‍ സമര്‍പ്പിക്കുന്നത് യാഡന്യ കസഡ ഉത്സവത്തിന്റെ ഭാഗമായിട്ടാണ്. കൂടുതലും കൗമാരക്കാരും യുവാക്കളുമാണ് മലകയറി അഗ്നിപര്‍വ്വത മുഖത്തില്‍ നിന്ന് ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. മലകളുടെ ദേവനായ മഹാദേവനും അഗ്നിപര്‍വ്വത മുഖത്തുള്ള സാങ് ഹൈങ് വിദ്ഹിക്കുമാണ് സമര്‍പ്പണം. ചിത്രങ്ങള്‍ കാണാം-

കൂടുതല്‍ വായനയ്ക്കും ചിത്രങ്ങള്‍ക്കും- https://goo.gl/zGH7BE

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍