UPDATES

വായിച്ചോ‌

മുമ്പ് വാര്‍ത്തകളെ ചൊല്ലിയായിരുന്നു ആക്രമണം, ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരാണ് ലക്ഷ്യം: ആന്റണി വില്യം ഹാള്‍

കഴിഞ്ഞ 20-30 വര്‍ഷത്തിനിടെ ഏറ്റവും മോശപ്പെട്ട തൊഴില്‍ സാഹചര്യമാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത്. മുമ്പ് പ്രത്യേക സാഹചര്യങ്ങളാണ് കൊലപാതകങ്ങളിലേയ്ക്ക് നയിച്ചിരുന്നത്. എന്നാല്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളാണ് പെരുകിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തനം കഴിഞ്ഞ 20-30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയും ഭീഷണികളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും ബിബിസി ഡയറക്ടര്‍ ജനറലുമായ ലോഡ് ആന്റണി വില്യം ഹാള്‍. 20 വര്‍ഷം മുമ്പ് താന്‍ ബിബിസിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ത്തകളുമായി ബന്ധപ്പെട്ട പ്രകോപനങ്ങളാണ്, ഇത്തരം പ്രത്യേക സാഹചര്യങ്ങളാണ് കൊലപാതകങ്ങളിലേയ്ക്ക് നയിച്ചിരുന്നത്. എന്നാല്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളാണ് പെരുകിയിരിക്കുന്നത് – ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

മാധ്യമപ്രവര്‍ത്തര്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ആളുകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ട്രോളുകള്‍ വച്ച് ആഘോഷിക്കപ്പെടുന്നത് ദുഖകരമാണെന്ന് ഗൗരി ലങ്കേഷ് അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി ആന്റണി വില്യം ഹാള്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ അധികാരികളെ ചോദ്യം ചെയ്യുന്ന ജോലി ചെയ്യുന്നവരാണ്. അവര്‍ക്ക് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങള്‍ പറയുന്ന ജോലിയാണ് അവര്‍ ചെയ്യുന്നത്. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച് പ്രത്യേകമായി പ്രതികരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ ലോകവ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ ഏറെ മോശമായിട്ടുണ്ട്. കഴിഞ്ഞ 20-30 വര്‍ഷത്തിനിടെ ഏറ്റവും മോശപ്പെട്ട തൊഴില്‍ സാഹചര്യമാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത്.

വായനയ്ക്ക്: https://goo.gl/v7UGPv

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍