UPDATES

വായിച്ചോ‌

സെമിനാരി വിദ്യാര്‍ഥികളെ പീഡിപ്പിച്ചത് അറിഞ്ഞിട്ടും വൈദികനെ സംരക്ഷിച്ച വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ് രാജിവച്ചു

കത്തോലിക്ക സഭയിലെ ഏറ്റവും മുതിര്‍ന്ന ആളാണ് വാഷിംഗ്ടണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വ്യൂറെല്‍

വാഷിംഗ്ടണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വ്യൂറെല്‍ ലൈംഗിക പീഡനക്കേസില്‍ രാജിവച്ചു. മുന്‍ കര്‍ദിനാള്‍ തിയഡോര്‍ മക് കാരിക്ക് സെമിനാരിയിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചത് അറിയാമായിരുന്നിട്ടും വ്യൂറെല്‍ അദ്ദേഹത്തെ സംരക്ഷിച്ചുവെന്നാണ് പ്രധാന ആരോപണം. ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്ന കത്തോലിക്ക സഭയിലെ ഏറ്റവും മുതിര്‍ന്ന ആളാണ് അദ്ദേഹം. മാസങ്ങളോളം സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കര്‍ദിനാള്‍ രാജിവച്ചിരിക്കുന്നത്.

1988 മുതല്‍ 2006 വരെ പിറ്റ്‌സ്ബര്‍ഗിലെ ബിഷപ്പായിരുന്നു വ്യൂറെല്‍. മൂന്നു വര്‍ഷം മുന്‍പ്തന്നെ 75 വയസ്സ് പിന്നിട്ട ആര്‍ച്ച്ബിഷപ്പ് തിരുസഭാ ചട്ടപ്രകാരം സ്ഥാനമൊഴിയെണ്ടാതായിരുന്നു. എന്നാല്‍ എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ചു. കഴിഞ്ഞ മാസം അദ്ദേഹം വീണ്ടും രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ‘സഭ മുന്നോട്ട് പോകട്ടെ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമചോദിക്കുന്നു, മാപ്പു ചോദിക്കുന്നു’, വിടവാങ്ങല്‍ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവെച്ചെങ്കിലും കര്‍ദിനാളായി വ്യൂറെല്‍ തുടരും.

അതേസമയം തന്റെ പ്രവൃത്തിയെ ബിഷപ്പ് ന്യായീകരിച്ചില്ലെന്നതില്‍ മാര്‍പാപ്പ ബിഷപ്പിനെ അഭിനന്ദിച്ചു. ‘നിങ്ങളുടെ പ്രവൃത്തികളെ ‘ന്യായീകരിക്കാനുള്ള’ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും നിങ്ങള്‍ അതിന് തയ്യാറായില്ല. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു, നന്ദി പറയുന്നു’ എന്നാണ് മാര്‍പാപ്പ പറഞ്ഞത്. വാഷിംഗ്ടണിന്റെ പുതിയ ആര്‍ച്ച്ബിഷപ്പായി ആരെ നിയമിക്കുമെന്ന് മാര്‍പാപ്പ വ്യക്തമാക്കിയിട്ടില്ല.

അമേരിക്കയില്‍ മുന്നൂറിലേറെ കത്തോലിക്കാ പാതിരിമാര്‍ ആയിരക്കണക്കിന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന ഗ്രാന്‍ഡ് ജ്യൂറി റിപ്പോര്‍ട്ട് പെന്‍സില്‍വാനിയ സുപ്രീം കോടതി പുറത്തുവിട്ടിരുന്നു. കത്തോലിക്കാ പള്ളികളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അന്വേഷണക്കമ്മീഷനാണ് ഗ്രാന്‍ഡ് ജ്യൂറി. അത്തരം ചെയ്തികള്‍ മറച്ചുവയ്ക്കനാണ് സഭ എപ്പോഴും പരമാവധി ശ്രമിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/cCKg6g

യുഎസില്‍ മുന്നൂറിലധികം കത്തോലിക്ക പുരോഹിതര്‍ പീഡിപ്പിച്ചത് ആയിരത്തിലധികം കുട്ടികളെ

സ്‌പോട്ട്‌ലൈറ്റ്: സഭ ഈ ചിത്രത്തെ സ്വാഗതം ചെയ്തിടത്തു നിന്നാണ് നാം ചര്‍ച്ച തുടങ്ങേണ്ടത്

ഓസ്കര്‍: കത്തോലിക്ക പുരോഹിതരുടെ ലൈംഗിക ചൂഷണ കഥ പറയുന്ന സ്‌പോട്ട്‌ലൈറ്റ് മികച്ച ചിത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍