UPDATES

വായിച്ചോ‌

ഇന്ത്യയിലേയ്ക്കുള്ള ക്രിസ്തുമതത്തിന്റെ വരവ്

ക്രിസ്തു മരിച്ച് ഏതാനും പതിറ്റാണ്ടുകള്‍ക്ക് ഉള്ളില്‍ തന്നെ ക്രിസ്തുമത വ്യാപിച്ച അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പലസ്തീനില്‍ നിന്നും ചെങ്കടല്‍ വഴി പേര്‍ഷ്യന്‍ മുനമ്പ് കടന്നാണ് സെന്റ് തോമസ് ഇന്ത്യയില്‍ എത്തിയതെന്നാണ് വിശ്വാസം.

സുറിയാനി കുടിയേറ്റക്കാരിലൂടെ കേരളത്തില്‍ ക്രിസ്തുമതം എത്തിയതിന്റെ ലഘുചരിത്രമാണ് മദ്രാസ് കൊറിയര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ കഥ ആരംഭിക്കുന്നത് രണ്ട് തോമമാരിലൂടെയാണ്. എഡി 54ല്‍ ഇന്ത്യ സന്ദര്‍ശിച്ചു എന്ന് കരുതപ്പെടുന്ന സെന്റ് തോമസ് അഥവാ തോമസ്ലീഹയാണ് അവരില്‍ ഒരാള്‍, എഡി 345ല്‍ 72 ജൂതകുടുംബങ്ങളുമായി കാനയി തൊമ്മന്‍ സിറിയയില്‍ നിന്നും ഇന്ത്യയിലെത്തി. ഇവരുടെ അന്തര തലമുറക്കാരെ ക്‌നാനായ വിഭാഗം എന്ന് വിളിക്കുന്നു.

ആ സമയത്ത് ഇന്ത്യയ്ക്ക് ജെറുസലേമുമായി ബന്ധമുണ്ടായിരുന്നു. ഇന്ത്യ-റോമന്‍ വ്യാപാരം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്ന സമയമായിരുന്നു അത്. ക്രിസ്തു മരിച്ച് ഏതാനും പതിറ്റാണ്ടുകള്‍ക്ക് ഉള്ളില്‍ തന്നെ ക്രിസ്തുമത വ്യാപിച്ച അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പലസ്തീനില്‍ നിന്നും ചെങ്കടല്‍ വഴി പേര്‍ഷ്യന്‍ മുനമ്പ് കടന്നാണ് സെന്റ് തോമസ് ഇന്ത്യയില്‍ എത്തിയതെന്നാണ് വിശ്വാസം. ഇവിടുത്തെ നാട്ടുരാജാക്കന്മാര്‍ അദ്ദേഹത്തിന് എല്ലാ വിധസൗകര്യങ്ങളും നല്‍കിയതായി ചരിത്രം പറയുന്നു. 2008ലെ കണക്ക് പ്രകാരം നാല് ലക്ഷം സെന്റ് തോമസ് അനുയായികളാണ് കേരളത്തില്‍ ഉള്ളത്. കൂടാതെ ക്‌നാനായ വിഭാഗത്തില്‍ പെട്ട മൂന്ന് ലക്ഷം പേരും. ഈ ചരിത്രം വിശദമായി വായിക്കാം:

വായനയ്ക്ക്: https://goo.gl/U5JJMf

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍