UPDATES

വായിച്ചോ‌

ബര്‍മുഡ ട്രയാംഗിളില്‍ ഒരു നിഗൂഢതയുമില്ലെന്ന് ശാസ്ത്രലോകം

ഈ പ്രദേശത്ത് യാതൊരു നിഗൂഢതയുമില്ലെന്ന കണ്ടെത്തലുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ കാള്‍ ക്രൂസ്ലിനിസ്‌കിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്

70 വര്‍ഷങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ബര്‍മുഡ ട്രയാംഗിളില്‍ ഒരു നിഗൂഢതയുമില്ലെന്ന് ശാസ്ത്രലോകം സമ്മതിക്കുന്നു. കപ്പിത്താന്മാരുടെയും വൈമാനികരുടെയും പേടി സ്വപ്‌നമായ ബര്‍മുഡ ട്രയാംഗിളിനെ കുറിച്ച് തന്നെയാണ് പറയുന്നത്. കഴിഞ്ഞ ഒരു ശതകത്തിനിടയില്‍ ചുരുങ്ങിയത് അമ്പതു കപ്പലുകളും 20 വിമാനങ്ങളുമാണ് ഒരു തെളിവും അവശേഷിപ്പിക്കാതെ ഈ മേഖലയില്‍ വച്ച് അപ്രത്യക്ഷമായത്. ബെര്‍മുഡ ദ്വീപും പ്യൂര്‍ട്ടോറിക്കയും ഫ്‌ളോറിഡയും ഉള്‍പ്പെടുന്ന അത്‌ലാന്റിക് സമുദ്രത്തിലെ ഏകദേശം ഏഴ് ലക്ഷം കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മേഖലയാണിത്.

ഈ പ്രദേശത്ത് യാതൊരു നിഗൂഢതയുമില്ലെന്ന കണ്ടെത്തലുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ കാള്‍ ക്രൂസ്ലിനിസ്‌കിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അന്യഗ്രഹജീവികള്‍, സാങ്കല്‍പിക നഗരമായ അത്‌ലാന്റസില്‍േ നിന്നുള്ള തീഗോളങ്ങള്‍ എന്നിവയെ ഒക്കെ വിമാനങ്ങളുടെയും കപ്പലുകളുടെ നിഗൂഢ തിരോധാനവുമായി ബന്ധപ്പെടുത്തി കുറ്റപ്പെടുത്തിയിരുന്നു. ‘ചെകുത്താന്റെ ത്രികോണം,’ എന്നുവരെ ഈ പ്രദേശം അറിയപ്പെട്ടിരുന്നു.

എന്നാല്‍, ഭൂമധ്യരേഖയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണിതെന്നതിനാലും ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ അമേരിക്ക ഇവിടെ സ്ഥിതി ചെയ്യുന്നു എന്നതിനാല്‍ ഗതാഗതക്കുരുക്ക് ഈ മേഖലയില്‍ അധികമാണെന്നാണ് ക്രൂസ്ലിനിസ്‌കി പറയുന്നു. അതുകൊണ്ടുതന്നെ ഇവിടെ കൂടുതല്‍ കപ്പലുകളും വിമാനങ്ങളും കാണാതാവുന്നതില്‍ അത്ഭുതത്തിന് അവകാശമൊന്നുമില്ല. ശതമാനക്കണക്കിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ലോകത്തിന്റെ മറ്റേത് ഭാഗത്തും സംഭവിക്കുന്നതിന് തുല്യമായ അപകടങ്ങള്‍ മാത്രമേ ഈ മേഖലയിലും നടക്കുന്നുള്ളൂവെന്ന് ലണ്ടനിലെ ലോയ്ഡ്‌സിനെയും യുഎസ് തീരസംരക്ഷണ സേനയെയും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.

ഈ മേഖലയില്‍ കാണാതായ മിക്ക വിമാനങ്ങളും കപ്പലുകളും നിഗൂഢ സാഹചര്യങ്ങളില്‍ അപ്രത്യക്ഷമായതല്ലെന്നും സാങ്കേതിക തകാരാറുകളോ അല്ലെങ്കില്‍ മനുഷ്യന്റെ കൈപ്പിഴയോ ആണ് അപകടകാരണങ്ങളെന്നും അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. ഏകദേശം ആയിരത്തോളം ജീവിനാണ് ബര്‍മുഡ ട്രയാംഗിളില്‍ ഉണ്ടായ വിവിധ അപകടങ്ങളില്‍ പൊലിഞ്ഞത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/81PwYJ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍