UPDATES

വായിച്ചോ‌

ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പേടിച്ച് കോടികളുടെ നോട്ട് ഉപേക്ഷിച്ച് നാണയം മാത്രം മോഷ്ടിച്ച് ബാങ്ക് കൊള്ളക്കാര്‍!

ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പേടിച്ച് കോടികളുടെ രണ്ടായിരം പൂപയുടെ നോട്ട് ഉപേക്ഷിച്ച് നാണയം മാത്രം മോഷ്ടിച്ച് ബാങ്ക് കൊള്ളക്കാര്‍. വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലെ മോഷണം ബാങ്ക് അധികൃതരെയും പോലീസിനെയും അമ്പരപ്പിച്ചു. ജനല്‍ തകര്‍ത്ത് ബാങ്ക് മോഷ്ടാക്കള്‍ 2.3 ലക്ഷം രൂപയുടെ അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങള്‍ മാത്രമെ കൊള്ളയടിച്ചുള്ളൂ.

കോടികളുടെ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് കണ്ട് ഇത് എന്തു തരം മോഷണമാണെന്ന് പോലീസ് ആദ്യം കുഴങ്ങിയെങ്കിലും പിറ്റേന്നുതന്നെ മോഷ്ടാക്കളെ പിടിച്ചത്തോടെയാണ് സംഭവം വ്യക്തമായത്. ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പേടിച്ചാണ് നോട്ടുകള്‍ എടുക്കാതിരുന്നതെന്നാണ് മോഷ്ടാക്കള്‍ പോലീസിനോട് പറഞ്ഞത്.

46 പോളിത്തീന്‍ ബാഗുകളിലായാണ് അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങള്‍ ഇവര്‍ കടത്തിയത്. ബാങ്കിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മോഷ്ടാക്കളെ കുടിക്കിയത്. ബാങ്കിനോടു ചേര്‍ന്നുള്ള ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നു മോഷ്ടാക്കള്‍.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/ynwThk

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍