UPDATES

വായിച്ചോ‌

പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങിയതിന് ശേഷം ഒബാമ നടത്തിയ ആദ്യത്തെ പൊതുപ്രസംഗം

സ്‌കൂളില്‍ താന്‍ ചെയ്ത് കൂട്ടിയ കാര്യങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ താന്‍ ഒരിക്കലും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമായിരുന്നില്ലെന്ന് ഒബാമ

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ബാരക് ഒബാമ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ചിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥികളെയാണ് അദ്ദേഹം ആദ്യമായി അഭിസംബോധന ചെയ്തത്. പതിവ് പോലെ നര്‍മ്മത്തില്‍ പൊതിഞ്ഞ പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്.

എന്താണ് ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെ കുറിച്ച് താന്‍ കൂലംങ്കഷമായി ചിന്തിച്ചെന്നും അടുത്ത തലമുറയെ നേതൃത്വനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ തയ്യാറാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതായി തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന ലോകത്തിലേക്ക് യുവജനങ്ങള്‍ ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു.

സാമ്പത്തിക അസമത്വം, അവസരങ്ങളുടെ അഭാവം, ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട സംവിധാനം, കാലവസ്ഥ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങളൊന്നും ‘അപര്യഹാര്യമല്ല’ എന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ‘രാഷ്ട്രീയമായി വസ്തുതകളെ വളച്ചൊടിക്കാനുള്ള പ്രവണത’ ആണ് മിക്ക ആശങ്കകള്‍ക്കും കാരണമെന്നും രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും തന്റെ പിന്‍ഗാമിയുടെ പേരെടുത്ത് പറയാതെ അദ്ദേഹം സൂചിപ്പിച്ചു.

തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ച് പരാമര്‍ശിക്കവെ, സ്‌കൂളില്‍ താന്‍ ചെയ്ത് കൂട്ടിയ കാര്യങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ താന്‍ ഒരിക്കലും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ആയിക്കൂ: https://goo.gl/TIITVX

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍