UPDATES

വായിച്ചോ‌

ഐക്യകേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരിതത്തെക്കുറിച്ച് ബിബിസിയും ഗാര്‍ഡിയനും

കൊച്ചിയിലെ പ്രളയ ദുരിതത്തെക്കുറിച്ച് ദുരിതബാധിതര്‍ പറയുന്നതടക്കമുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടും ബിബിസി വെബ്‌സൈറ്റിലുണ്ട്. സംസ്ഥാന സര്‍ക്കാരും ഏജന്‍സികളും നടത്തുന്ന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും ബിബിസി വിശദീകരിക്കുന്നു.

കേരള സംസ്ഥാനം നിലവില്‍ വന്ന ശേഷമുള്ള ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയേയും പ്രളയ ദുരിതത്തേയും കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകളാണ് ബ്രിട്ടീഷ് മാധ്യമങ്ങളായ ബിബിസിയും ദി ഗാര്‍ഡിയന്‍ പത്രവും നല്‍കിയിരിക്കുന്നത്. മരണം 170 കടന്ന പ്രളയത്തില്‍ കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിബിസിയും ഗാര്‍ഡിയനും വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടാന്‍ തയ്യാറാവാതിരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ പ്രശ്‌നത്തിലാക്കി എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ധരിച്ച് ബിബിസി പറയുന്നു.

കൊച്ചിയിലെ പ്രളയ ദുരിതത്തെക്കുറിച്ച് ദുരിതബാധിതര്‍ പറയുന്നതടക്കമുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടും ബിബിസി വെബ്‌സൈറ്റിലുണ്ട്. സംസ്ഥാന സര്‍ക്കാരും ഏജന്‍സികളും നടത്തുന്ന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും ബിബിസി വിശദീകരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതി എന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. മധ്യകേരളവും വടക്കന്‍ കേരളവുമാണ് ഏറ്റവുമധികം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നത് എന്ന് പറയുന്നു. സോഷ്യല്‍മീഡിയ ഇടപെടലുകള്‍ രക്ഷാപ്രവര്‍ത്തിന് സഹായമാകുന്നതായും ഗാര്‍ഡിയന്‍ പറയുന്നു.

വായനയ്ക്ക്: https://goo.gl/XbBeMR, https://goo.gl/oU6Q6Y

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍